Latest News

'5 വര്‍ഷം മുന്‍പുളള ചിത്രം, എനിക്കിഷ്മില്ലാതിരുന്നതിനാല്‍ ഞാന്‍ പോസ്റ്റ് ചെയ്യാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ എനിക്കിത് ഇഷ്ടമായി;പഴയ ചിത്രം പങ്കുവെച്ച് അനു സിത്താര 

Malayalilife
'5 വര്‍ഷം മുന്‍പുളള ചിത്രം, എനിക്കിഷ്മില്ലാതിരുന്നതിനാല്‍ ഞാന്‍ പോസ്റ്റ് ചെയ്യാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ എനിക്കിത് ഇഷ്ടമായി;പഴയ ചിത്രം പങ്കുവെച്ച് അനു സിത്താര 

മലയാളി പ്രേക്ഷകരുടെ പ്രിയ നായിക അനു സിത്താര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രം ശ്രദ്ധ നേടുന്നു. അഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് വിഷ്ണു പ്രസാദ് പകര്‍ത്തിയ ഒരു മനോഹര ചിത്രം ആണ് നടി പങ്ക് വച്ചത്. അന്ന് പോസ്റ്റ് ചെയ്യാന്‍ തനിക്ക് ഇഷ്ടമില്ലായിരുന്നുവെങ്കിലും ഇപ്പോള്‍ പ്രിയപ്പെട്ടതാണെന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

കാലില്‍ ചിലങ്കയണിഞ്ഞ്, കമഴ്ന്നു കിടന്ന് ആകാശത്തേക്ക് നോക്കിയുള്ള ചിത്രമാണ് പോസ്റ്റിലുളളത്. ഒരു നര്‍ത്തകിയുടെ ലാസ്യവും നടിയുടെ സൗന്ദര്യവും ഒത്തുചേര്‍ന്ന ഈ ചിത്രം നിമിഷങ്ങള്‍ക്കകം ആരാധകര്‍ ഏറ്റെടുത്തു. '5 വര്‍ഷം മുന്‍പുളള ചിത്രം, എനിക്കിഷ്മില്ലാതിരുന്നതിനാല്‍ ഞാന്‍ പോസ്റ്റ് ചെയ്യാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ എനിക്കിത് ഇഷ്ടമായി' ചിത്രത്തിന് അടിക്കുറിപ്പായി അനു സിത്താര കുറിച്ചു. 

ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്.  അടുത്തിടെ യുഎഇയില്‍ പുതിയ കലാവിദ്യാലയം ആരംഭിച്ചതിന്റെ സന്തോഷവും നടി പങ്കുവെച്ചിരുന്നു. കമലദളം എന്നാണ് വിദ്യാലയത്തിന്റെ പേര്.

Read more topics: # അനു സിത്താര
Anu sithara new photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES