സെറ്റുമുണ്ട് ഉടുത്ത് അതീവ സുന്ദരിയായി നടി; തിരിച്ചറിയാൻ പോലും പറ്റാത്ത മാറ്റമെന്ന് ആരാധകർ; നടി അനു സിത്താരയുടെ ഈ ലൂക്കിലെ ചിത്രം കണ്ടോ ?

Malayalilife
സെറ്റുമുണ്ട് ഉടുത്ത് അതീവ സുന്ദരിയായി നടി; തിരിച്ചറിയാൻ പോലും പറ്റാത്ത മാറ്റമെന്ന് ആരാധകർ; നടി  അനു സിത്താരയുടെ ഈ ലൂക്കിലെ ചിത്രം കണ്ടോ ?

നാടൻ തനിമയിൽ തിളങ്ങി നിൽക്കുന്ന ശാലീന സുന്ദരിയായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് അനു സിത്താര. സിനിമയിലെത്തിയ കാലം മുതല്‍ നടിക്ക് വലിയ പിന്തുണയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കാറുള്ളത്. കുറഞ്ഞ കാലയളവില്‍ നിരവധി സിനിമകളില്‍ നായികയായും സഹനടിയായിട്ടും ഒക്കെ അനുസിത്താര അഭിനയിച്ചു. ഇപ്പോഴും സജീവമായി നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിട്ടുള്ള നടി തന്റെ വിശേഷങ്ങള്‍ ഇതിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചില ചിത്രങ്ങളാണ് അനു സിത്താര ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം കണ്ടതോടെ ആരാധകരും ഞെട്ടിയെന്ന് പറയാം. അത്രയ്ക്കും മാത്രമാണ് നടിക്ക് സംഭവിച്ചിരിക്കുന്നത്. 

സെറ്റുമുണ്ട് ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രമായിരുന്നു അനു സിത്താര പങ്കുവെച്ചത്. 'ടീനേജ്' എന്ന് മാത്രമേ ചിത്രത്തിന് ക്യാപ്ഷനായി കൊടുത്തിട്ടുള്ളു. നടിയ്ക്ക് പത്തൊന്‍പത് വയസുള്ളപ്പോഴുള്ള ചിത്രമായിരുന്നിത്. ഇപ്പോഴുള്ള അനു സിത്താരയുമായി യാതൊരു ബന്ധവുമില്ലാത്ത പോലെ അത്രയ്ക്കും മാറ്റമാണ് നടിയുടെ പഴയ ചിത്രത്തിനുള്ളത്. അതുകൊണ്ട് തന്നെ ഇത് ഏതാ ഈ കുട്ടി? എന്നാണ് ഭൂരിഭാഗം പേരും അനുവിനോട് ചോദിക്കുന്നത്. എന്തൊരു മാറ്റമാണെന്നും പ്രായം കൂടിയാല്‍ ഇങ്ങനെ മാറുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വരുന്നത്. പിന്നെ കൂടുതല്‍ പേരും നടി പാര്‍വതി ജയറാമുമായിട്ടുള്ള സാമ്യത്തെ പറ്റിയാണ് പറഞ്ഞിരിക്കുന്നത്. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പും... ശേഷവും. രണ്ട് കാലഘട്ടത്തിലുള്ള അനു സിത്താര. പഴയ സിനിമ നടി ആയിരുന്ന പാര്‍വതി ജയറാമിനെ പോലെ തോന്നുന്നു. പാര്‍വതിയുടെ മിനി വേര്‍ഷനാണോ? എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍.

നടിമാരായ വീണ നായര്‍, ബീന ആന്റണി, അഞ്ജു അരവിന്ദ് തുടങ്ങി നിരവധി പേരാണ് അനുവിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പൊതുവേ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്തുണ കിട്ടുന്നതിനൊപ്പം വിമര്‍ശനങ്ങളും അനു സിത്താരയ്ക്ക് ലഭിക്കാറുണ്ട്. ഭൂരിഭാഗവും ബോഡി ഷെയിമിങ് കമന്റുകളാണ് നടിയ്ക്ക് നേരിടേണ്ടതായി വരാറുള്ളത്. എന്നാല്‍ ഇത്തരം കമന്റുകളിലൊന്നും പ്രതികരിക്കാതെ മുന്നോട്ട് പോവുകയാണ് നടി ചെയ്യാറുള്ളത്. 

Read more topics: # അനു സിത്താര
actress anu sithara shared her teenage photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES