ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത 'ആശാന്‍' എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. സൂപ്പര്‍ സ്റ്റാര്‍ കരണ്‍ ചന്ദ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന നടന്‍ ബിബിന്‍ പെരുമ്പിള്ളിയുടെ പോസ്റ്റര്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ്. ഇന്ദ്രന്‍സ് പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'ലോക'യില്‍ ശ്രദ്ധേയമായ വേഷത്തില്‍ ബിബിന്‍ പെരുമ്പിള്ളി എത്തിയിരുന്നു.
മലയാള സിനിമയില്‍ മികച്ച കാരക്ടര്‍ വേഷങ്ങളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടുന്ന നടനാണ് ഇപ്പൊള്‍ ബിബിന്‍. 'ലോക'യില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ബിബിന്‍ മികച്ച പ്രകടനം നല്‍കിയത്. സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടല്‍, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത, റൈഫിള്‍ ക്ലബ് തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന 'ആശാന്‍' എന്ന ചിത്രത്തില്‍ 100 ല്‍ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നടന്‍ ഷോബി തിലകനും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും നേരത്തെ പുറത്ത് വന്നിരുന്നു. 'രോമാഞ്ചം' എന്ന ചിത്രത്തിന് ശേഷം ഗപ്പി സിനിമാസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്
ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജാകൃഷ്ണന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെന്‍ടല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്. ഓവര്‍സീസ് പാര്‍ട്ണര്‍ - ഫാര്‍സ് ഫിലിംസ്