വൈറസിന് ശേഷം അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ആഷിക് അബു; ഒപ്പം രചയിതാവായി ശ്യാം പുഷ്‌കരനും

Malayalilife
വൈറസിന് ശേഷം അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ആഷിക് അബു; ഒപ്പം രചയിതാവായി ശ്യാം പുഷ്‌കരനും

കേരളത്തെ ഭീതിയുടെ നാളുകളിലേക്ക് തള്ളിയിട്ട നിപ കാലത്തിന്റെ അതിജീവന കഥ പറയുന്ന ചിത്രമാണ് വൈറസ് വൻ താരനിരയോടെ ഒരുക്കിയിരിക്കുന്ന വൈറസ് ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തുകയാണ്. തന്റെ പുതിയ ചിത്രം റിലിസിനൊരുങ്ങവേ അടുത്ത ചിത്രത്തെക്കുറിച്ചും ആഷിഖ് അബു ഇന്ത്യൻ എക്സ്‌പ്രസിന് നല്കിയ അഭിമുഖത്തിൽ പങ്ക് വച്ചു.

കേരളത്തിലെ പിന്നോക്ക വിഭാവങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി പ്രവർത്തിച്ച സമൂഹ്യ പരിഷ്‌കർത്താക്കളിൽ മുൻ നിരയിൽ നിൽക്കുന്ന അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുകയാണ് താനെന്നാണ് ആഷിക് അബു പറഞ്ഞത്. ഇത്തരത്തിലൊരു സിനിമയുടെ ആലോചനയിലാണെന്ന് മാസങ്ങൾക്കു മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിരുന്നില്ല. എന്നിലിപ്പോൾ ആഷിഖ് തന്നെ ഇക്കാര്യത്തിനു സ്ഥിതീകരണം നൽകിയിരിക്കുകയാണ്,

സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്‌കരനുമാണ് 'അയ്യങ്കാളി' ജീവചരിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സിനിമയുടെ രചനാ ജോലി നേരത്തേ തുടങ്ങിയിരുന്നുവെന്നും 'വൈറസിനു' വെണ്ടി പിന്നീട് ഒരു ഇടവേളയെടുത്തതാണെന്നും ആഷിക്ക് പറഞ്ഞിരുന്നു. അയ്യങ്കാളിയുടെ വേഷത്തിലാരാകും എത്തുകയെന്നും മറ്റു അണിയറപ്രവർത്തകർ ആരൊക്കെയാണെന്നും ആഷിക്ക് വ്യക്തമാക്കിയിട്ടില്ല.

മോഹൻലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുമെന്ന സൂചനയും ആഷിഖ് അബു നല്കുന്നുണ്ട്. തന്റെ പുതിയ ചിത്രമായ വൈറസ് പ്രദർശനത്തിന് ഒരുങ്ങവേയാണ് മോഹൻലാലിനെ വെച്ച് ചിത്രമൊരുക്കാൻ ആലോചനകൾ നടക്കുന്നുവെന്ന് ആഷിഖ് അബു വെളിപ്പെടുത്തിയത്. മോഹൻലാലുമായി താൻ ശത്രുതയിൽ ആണെന്നത് തെറ്റായ പ്രചരണമാണെന്നും ആഷിഖ് അബു പറഞ്ഞു.

'ഞങ്ങൾ രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വളരെ ബഹുമാനവും സ്നേഹവും കാത്തു സൂക്ഷിക്കുന്ന ആൾക്കാരാണ്. പുറത്ത് ആരാധകർ എന്ന് അവകാശപ്പെടുന്ന കുറേ ആളുകൾ പറഞ്ഞ് ഉണ്ടാക്കുന്ന കാര്യമാണ് ശത്രുതയിലാണെന്നൊക്കെ. അതിന് നമ്മൾ മറുപടി കൊടുക്കേണ്ട കാര്യമൊന്നുമില്ല. ഒരു മോഹൻലാൽ ചിത്രത്തിനായി പലതരത്തിലുള്ള ആലോചനകൾ നടക്കുന്നുണ്ട്. വലിയ ഒരു ചലഞ്ച് ആയിട്ടുള്ളൊരു ജോലി ആണത്. അധികം വൈകാതെ തന്നെ അത് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു.' ആഷിഖ് അബു പറഞ്ഞു.മോഹൻലാൽ എന്ന ഇത്രയധികം എക്സ്പീരിയൻസുള്ള ആളിനെ എക്സൈറ്റ് ചെയ്യിക്കാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ എന്നാണ് താൻ അന്വേഷിക്കുന്നതെന്നും അതത്ര എളുപ്പമല്ലെന്നുമാണ് ആഷിഖ് അബു പറയുന്നത്.

വൈറസാണ് ആഷിഖ് അബുവിന്റെ റിലീസിംഗിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കേരളത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നിപ കാലത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രേവതി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, ആസിഫ് അലി, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നുന്നത്.

ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്സിൻ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ. ജൂൺ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

Ayyankali biopic by Ashiq abu and Shyam Pushkaran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES