ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രം ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റിന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ഛുപ്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് ഛുപ്. ആദ്യമായാണ് ബല്‍കി ഒരു ത്രില്ലര്‍ ചിത്രമൊരുക്കുന്നത്
ആര്‍ ബല്‍കിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ആര്‍ ബല്‍കി.പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിശാല്‍ സിന്‍ഹയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീതം. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.