പ്രേമിക്കാൻ പോയി കഴിഞ്ഞാൽ പ്രേമിച്ച് കാര്യം സാധിച്ച് പോന്നാ പോരെ! നാട്ടിൽ പുറത്തുകാരന്റെ കഥ പറയുന്ന സിദ്ധാർത്ഥൻ എന്ന ഞാൻ ചിത്രത്തിന്റെ ടീസർ പുറത്ത്

Malayalilife
topbanner
പ്രേമിക്കാൻ പോയി കഴിഞ്ഞാൽ പ്രേമിച്ച് കാര്യം സാധിച്ച് പോന്നാ പോരെ! നാട്ടിൽ പുറത്തുകാരന്റെ കഥ പറയുന്ന സിദ്ധാർത്ഥൻ എന്ന ഞാൻ ചിത്രത്തിന്റെ ടീസർ പുറത്ത്

നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്ത 'സിദ്ധാർത്ഥൻ എന്ന ഞാൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥ നന്ദകുമാർ കാവിലിന്റേതാണ്. ഒരു നാട്ടിൻ പുറത്തുകാരന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു എന്നീ ചിത്രങ്ങളൊരുക്കിയ നന്ദകുമാർ കാവിൽ ഓർമയായിട്ട് മൂന്നു വർഷമാകുന്ന വേളയിൽ അദ്ദേഹത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഭാര്യ ആശ പ്രഭ.

പുതുമുഖമായ അതുല്യ പ്രമോദാണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ, വിജയൻ കാരന്തൂർ , ശരത് കോവിലകം, നന്ദ കിഷോർ, വിനോദ് നിസാരി, രജീഷ്, പപ്പൻ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണൻ, ശാരദ, രുദ്ര കൃഷ്ണൻ, അനശ്വര പി അനിൽ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാബു ജെയിംസാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. യശോദ് രാജ് മൂവീസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രം മെയ് 17ന് തീയേറ്ററുകളിലെത്തും.

Read more topics: # Cinema,# Sidhardhan enna njan
Cinema Sidhardhan enna njan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES