Latest News

പണിയിലെ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു; കടകന്  ശേഷം സജില്‍ മമ്പാടിന്റെ ഡര്‍ബി എന്ന ചിത്രത്തിന് തുടക്കം

Malayalilife
പണിയിലെ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു; കടകന്  ശേഷം സജില്‍ മമ്പാടിന്റെ ഡര്‍ബി എന്ന ചിത്രത്തിന് തുടക്കം

ആക്ഷന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകന്‍ എന്ന ചിത്രത്തിനു ശേഷം സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ഡര്‍ബി എന്ന ചിത്രത്തിന് ആരംഭം കുറിച്ചു.ഡിമാന്‍സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മണ്‍സൂര്‍ അബ്ദുള്‍റസാഖ്, ദീപാ മണ്‍സൂര്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഏപ്രില്‍ ഇരുപത്തിയാറ് ശനിയാഴ്ച്ച കൊച്ചിയിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചടങ്ങിലൂടെയാണ് ആരംഭം കുറിച്ചത്.വലിയൊരു സംഘം ചലച്ചിത്ര പ്രവര്‍ത്തകര്‍ ,ബന്ധുമിത്രാദികള്‍ അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പ്രശസ്ത നടന്മാരായ ഹരിശ്രീ അശോകന്‍, ജോണി എന്നിവര്‍ ആദ്യ ഭദ്രദീപം തെളിയിച്ചു . പിന്നീട് മറ്റ് അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തികരിച്ചു.
നിര്‍മ്മാതാവ് മണ്‍സൂര്‍ അബ്ദുള്‍ റസാഖുംദീപാ മണ്‍സൂറുമാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.

സംവിധായകരായ സലാം ബാപ്പു, സാജിത് യാഹ്യ, ജോണി ആന്റെണി , ഹരിശ്രീ അശോകന്‍, സാഗര്‍ സൂര്യ ജുനൈസ് യു.പി, കൊല്ലം ഷാഫി, എന്‍.എം.ബാദുഷ, ഹക്കീംഷ. മണികണ്ഠന്‍ ആചാരി,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.കംബസ് പശ്ചാത്തലത്തിലൂടെ ന്യൂജന്‍ ഫണ്‍ ആക്ഷന്‍ മൂവിയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. 

മത്സരം - എന്നാണ് ഡര്‍ബി എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചിത്രത്തില്‍ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരമാണ് അവതരിപ്പിക്കുന്നത്.
മാസ് എന്റെര്‍ടൈനര്‍ തന്നെയായിരിക്കും ഈ ചിത്രം.പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സാഗര്‍ സൂര്യാ ജുനൈസ്, അനു എന്നിവര്‍ ഈ ചിത്രത്തില്‍ വീണ്ടും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

അമീന്‍, ഫഹസ്ബിന്‍ റിഫാ , റിഷി എന്‍.കെ., 'എന്നിവരും ജോണി ആന്റണി, ഹരിശ്രീ അശോകന്‍, അബു സലിം, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവര്‍ക്കൊപ്പം തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു
സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിലെ സംഗീത
മൊരുക്കുന്നത് അശ്വിന്‍ ആര്യനാണ്.
കഥ ഫായിസ് ബിന്‍ റിഫാഇ, സമീര്‍ ഖാന്‍.
തിരക്കഥ -- സുഹ്‌റു സുഹറ, അമീര്‍ സുഹൈല്‍,
ഛായാഗ്രഹണം - ജസ്സിന്‍ ജലീല്‍
എഡിറ്റിംഗ്. - ജെറിന്‍ കൈതക്കാട്.
കലാസംവിധാനം - കോ യാസ്.
മേക്കപ്പ് -റഷീദ് അഹമ്മദ്,
കോസ്റ്റ്യാം - ഡിസൈന്‍- നിസ്സാര്‍ റഹ്‌മത്ത്
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - ജമാല്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ബിച്ചു.
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - വിനീഷ്, അജ്മീര്‍ ബഷീര്‍.
സംഘട്ടനം - തവസി രാജ , ഫീനിക്‌സ് പ്രഭു
പ്രൊഡക്ഷന്‍ മാനേജര്‍ - ആഷിഖ്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ആന്റെണി കുട്ടമ്പുഴ '
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നജീര്‍ നാസിം
വെയ്ആറു മുതല്‍ മഞ്ചേരിയില്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂര്‍ ജോസ്.

 

Read more topics: # ഡര്‍ബി
DERBY MOVIE POOJA DERBY MOVIE POOJA

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES