Latest News

അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി എടുക്കരുത്; ജാന്‍മണി എന്റെ സുഹൃത്താണെങ്കിലും ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കാനാവില്ല; വിടുവായിത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത്; ചുറ്റം നില്‍ക്കുന്നവരെയും ബാധിക്കുന്നുണ്ട്;ജാന്‍മണിക്കെതിരെ രഞ്ജിനി

Malayalilife
 അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി എടുക്കരുത്; ജാന്‍മണി എന്റെ സുഹൃത്താണെങ്കിലും ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കാനാവില്ല; വിടുവായിത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത്; ചുറ്റം നില്‍ക്കുന്നവരെയും ബാധിക്കുന്നുണ്ട്;ജാന്‍മണിക്കെതിരെ രഞ്ജിനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയില്‍ മുന്‍ ബിഗ് ബോസ് താരവും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ജാന്‍മണി ദാസ് വിമര്‍ശനം നേരിടുന്നുണ്ട്. മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയില്‍ കേസും എടുത്ത് കഴിഞ്ഞു. ഇപ്പോഴിതാ ജാന്‍മണി ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുകയാണ് സുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ അവതാരക രഞ്ജിനി ഹരിദാസിനൊപ്പം ജാന്‍മണിയും പങ്കെടുത്തിരുന്നു. 

ഇതേത്തുടര്‍ന്ന് ജാന്‍മണിക്ക് കയ്യടികളും ലഭിച്ചിരുന്നു. എന്നാല്‍ അതിനു തൊട്ടുപിന്നാലെ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് ജാന്‍മണി വീണ്ടും വിവാദത്തില്‍ അകപ്പെട്ടത്.ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജാന്‍മണിയുടെ ഉറ്റസുഹൃത്തും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ആര്‍ക്കും മറ്റൊരാളെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ അവകാശമില്ലെന്ന് രഞ്ജിനി പറയുന്നു.

''ഇത് പറയണോ വേണ്ടയോയെന്ന് കുറേ ആലോചിച്ചു. പറഞ്ഞില്ലെങ്കില്‍ ഞാന്‍ എന്നോടു തന്നെ ചെയ്യുന്ന തെറ്റാകും. നമുക്ക് ദൈവം തന്ന ശബ്ദം എന്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ജാന്‍മണി വലിയൊരു മണ്ടത്തരം ചെയ്തു. എനിക്ക് നല്ല ദേഷ്യം വന്നു, പറയാനുള്ളത് ജാന്‍മണിയോട് പറയുകയും ചെയ്തു. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ ആലോചിച്ചും കണ്ടും അഭിപ്രായം പറയണം. അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി എടുക്കരുത്. ജാന്‍മണി എന്റെ സുഹൃത്താണ്, സ്‌നേഹവുമുണ്ട്. പക്ഷെ ഇതുപോലുള്ള പൊട്ടത്തരം ചെയ്യുമ്പോള്‍ പ്രതികരിക്കാതെയിരിക്കാനാവില്ല.

ഒരു റീല്‍ കണ്ടിട്ടാണ് അറിവില്ലായ്മ വെച്ച് ജാന്‍ സംസാരിച്ചത്. രാജ്യത്തെ പ്രധാനമന്ത്രിയെ കുറിച്ചാണ്, അതും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് സത്യം എന്താണെന്ന് പോലും അറിയാതെയാണ് സംസാരിച്ചത്. വിടുവായിത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത് പോയി! അവളുടെ ചുറ്റം നില്‍ക്കുന്ന ഞങ്ങളേയും ഇതെല്ലാം ബാധിക്കുന്നുണ്ട്. കുട്ടികളല്ലല്ലോ, സംസാരിക്കും മുമ്പ് ചിന്തിക്കണ്ടേ? സത്യം എന്താണെന്ന് അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കരുത്. നല്ലൊരു കാര്യത്തെ ജാന്‍മണി രാഷ്ട്രീയവത്കരിച്ചു. പിള്ളേര്‍ നേടിയ വിജയം 24 മണിക്കൂര്‍ പോലും എനിക്ക് ആഘോഷിക്കാനായി ജാനു തന്നില്ല. അതിനിടയില്‍ ഇങ്ങനെയെല്ലാം പറഞ്ഞു. അവളോട് നല്ല ദേഷ്യം തോന്നി'', രഞ്ജിനി പറഞ്ഞു.

ranjini haridas slams jaanmoni das

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES