'ദുരിതമീ പ്രണയം', ഗര്‍ര്‍ര്‍-ലെ ആദ്യ ഗാനം പുറത്ത്; ജൂണ്‍ 14-ന് ചിത്രം തീയറ്ററുകളിലേക്ക് 

Malayalilife
topbanner
 'ദുരിതമീ പ്രണയം', ഗര്‍ര്‍ര്‍-ലെ ആദ്യ ഗാനം പുറത്ത്; ജൂണ്‍ 14-ന് ചിത്രം തീയറ്ററുകളിലേക്ക് 

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന ഗര്‍ര്‍ര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ദുരിതമീ പ്രണയം' എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന മനു മഞ്ജിത്തും സംഗീതം ഡോണ്‍ വിന്‍സെന്റും ആണ് നിര്‍വഹിച്ചിരിക്കുന്നത്. ബെന്നി ദയാലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ഗര്‍ര്‍ര്‍-ന്റെ മുന്‍പു പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും 'ദര്‍ശന്‍' എന്നു പേരുള്ള സിംഹമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ജൂണ്‍ 14-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പുറത്തിറങ്ങും.

'ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്‌സ് ആണ്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം: ജയേഷ് നായര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മിഥുന്‍ എബ്രഹാം, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സെന്റ്, സംഗീതം: ഡോണ്‍ വിന്‍സെന്റ്, കൈലാസ് മേനോന്‍, ടോണി ടാര്‍സ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, VFX: എഗ് വൈറ്റ് വിഎഫ്എക്‌സ്, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണല്‍ ഡയലോഗുകള്‍: RJ മുരുകന്‍, ക്രിയേറ്റീവ് ഡയറക്ടര്‍: ആല്‍വിന്‍ ഹെന്റി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മിറാഷ് ഖാന്‍,  വരികള്‍: വൈശാഖ് സുഗുണന്‍, ഡിസൈന്‍: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Read more topics: # ഗര്‍ര്‍ര്‍
Dhurithame Pranayam Video Song

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES