സിനിമ ഇറങ്ങി ഇത്രയും ദിവസം കടന്നപ്പോള്‍ ഒരുപാട് പേര്‍ മെസ്സേജ് അയച്ചു; എന്തിനാണ് ഇത്രയും ചെറിയൊരു ക്യാരക്ടര്‍ വെറുതെ അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്ന സ്വീനുകള്‍ മാത്രം ചെയ്യതതെന്നാണ് ചോദ്യം; തുറമുഖത്തിലെ കട്ട് ചെയ്ത രംഗങ്ങള്‍ പുറത്ത് വിട്ട് കുറിപ്പുമായി നടി ദിവ്യ ഗോപിനാഥ്

Malayalilife
topbanner
 സിനിമ ഇറങ്ങി ഇത്രയും ദിവസം കടന്നപ്പോള്‍ ഒരുപാട് പേര്‍ മെസ്സേജ് അയച്ചു; എന്തിനാണ് ഇത്രയും ചെറിയൊരു ക്യാരക്ടര്‍ വെറുതെ അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്ന സ്വീനുകള്‍ മാത്രം ചെയ്യതതെന്നാണ് ചോദ്യം; തുറമുഖത്തിലെ കട്ട് ചെയ്ത രംഗങ്ങള്‍ പുറത്ത് വിട്ട് കുറിപ്പുമായി നടി ദിവ്യ ഗോപിനാഥ്

പ്രശസ്ത തിയറ്റര്‍ ആര്‍ട്ടിസ്റ്റും ചലച്ചിത്ര നടിയുമാണ് ദിവ്യ ഗോപിനാഥ്.തൃശ്ശൂര്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സില്‍ നിന്നും ബിരുദം നേടിയ ദിവ്യ അഞ്ച് വര്‍ഷത്തിലധികമായി തിയറ്റര്‍ ആര്‍ട്സില്‍ സജീവമാണ്. കമ്മട്ടിപ്പാടം,അയാള്‍ ശശി,ഇരട്ടജീവിതം,ആഭാസം,വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രമാണ് തുറമുഖം. ഈ ചിത്രത്തിനെക്കുറിച്ച് നടി തന്റെ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സിനിമയുടെ ദൈര്‍ഘ്യക്കൂടുതല്‍ കാരണം രാജീവ് രവി ചിത്രം 'തുറമുഖ'ത്തിലെ തന്റെ കഥാപാത്രത്തിന്റെ ചില സീനുകള്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറെിച്ചാ് നടി കുറിപ്പ് പങ്കുവച്ചത്്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് തുറമുഖം എന്ന സിനിമയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന വിധം തന്റെ സീനുകള്‍ വന്നിട്ടില്ലെങ്കിലും തുറമുഖം എന്ന സിനിമയുടെ പ്രോസസ്സിലൂടെ കടന്നുപോയ ഒരു അഭിനേത്രിക്ക് പഠിക്കാന്‍ ഒരുപാടുണ്ടായിരുന്നുവെന്ന് താരം കുറിച്ചു.

ദിവ്യ ഉഷ ഗോപിനാഥിന്റെ കുറിപ്പ് 


ഒരു ആക്ടറിന്  സിനിമയ്ക്ക്  മുന്‍പും പിന്‍പും  ചെയ്ത കഥാപാത്രത്തില്‍ നിന്ന് പഠിക്കാന്‍  ഉണ്ടെന്നാണ് എന്റെ മനസ്സിലാക്കല്‍.   സിനിമ റിലീസ് ആയതിനുശേഷം പ്രേക്ഷകരുടെ വീക്ഷണങ്ങളില്‍ നിന്നും, അഭിപ്രായങ്ങളില്‍ നിന്നും ഒരു  അഭിനേതാവിന്  ചെയ്ത കഥാപാത്രത്തെ കുറിച്ചുള്ള ഓഡിയന്‍സ് perspective  മുന്‍നിര്‍ത്തിയുള്ള ഒരു പഠനം സാധ്യമാകും.   ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് തുറമുഖം  എന്ന സിനിമയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന  വിധം എന്റേ സീനുകള്‍ വന്നിട്ടില്ലെങ്കിലും.  തുറമുഖം എന്ന സിനിമയുടെ പ്രോസസ്സിലൂടെ കടന്നുപോയ ഒരു അഭിനേത്രിക്ക് പഠിക്കാന്‍ ഒരുപാടുണ്ടായിരുന്നു. ഒരു അഭിനേതാവിന്റെ ജീവിതത്തില്‍ ഒരുപാട്‌നാള്‍ എടുത്ത് മനസ്സിലാക്കാന്‍ പറ്റുന്ന പല experienceസ്സും തുറമുഖം ഒരു  പെര്‍ഫോമര്‍ എന്ന നിലക്ക് എനിക്ക് കിട്ടിയ ഒരു ഭാഗ്യമാണ് ,അത്രയും വലിയ ക്യാന്‍വാസില്‍ ,ഓരോ ആക്ടര്‍സിനും പ്രാധാന്യമുള്ള കഥാരംഗങ്ങളും , കഥാപാത്ര സൃഷ്ട്ടിയുമാണ്  തുറമുഖത്തിലെത്.

സ്റ്റേജില്‍ നിന്ന് പെര്‍ഫോമന്‍സ് ചെയ്യുന്ന  ഒരു അഭിനേതാവിന് സിനിമ എന്ന മാധ്യമത്തിലേക്ക് വരുമ്പോള്‍.  അതായത് ഓഡിയന്‍സിന് വേണ്ടി  പെര്‍ഫോം ചെയ്യുന്ന ആക്ടര്‍  ക്യാമറയ്ക്ക് വേണ്ടിയും , സംവിധായകന്‍  പറയുന്ന കട്ടിനും ആക്ഷനും ഇടയ്ക് perform  ചെയ്യുമ്പോള്‍ .ആ മീഡിയത്തെ മനസ്സിലാക്കി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസം പഠിച്ച് വരുന്ന ഒരു  ഘട്ടത്തിലാണ് തുറമുഖം എന്ന സിനിമയില്‍ മലപ്പുറംകാരി എന്ന, ഞാന്‍ ഇന്നേക്ക് ചെയ്തതില്‍ വെച്ച് എനിക്ക് ഒത്തിരി strength തോന്നിയ ഒരു ക്യാരക്ടര്‍   എന്നിലേക്ക് വരുന്നത്.  ആ ക്യാരക്ടറിലൂടെയും,  ഒരോ സീനുകളിലൂടെയും involve ചെയ്തും, ഇവോള്‍വ് ചെയ്തും  പോകുമ്പോള്‍ ആ കഥാപാത്രത്തോട്  ഒരുപാട് അടുപ്പം തോന്നിയിരുന്നു.  സാധാരണ രീതിയില്‍ നാടകം ചെയ്യുന്ന ഒരു ഒരു ഫീല്, സിനിമയുടെ കഥാപാത്രങ്ങള്‍ ചെയ്തു വരുമ്പോള്‍ എനിക്ക് ലഭിക്കാറില്ല, cut to action process ന്റെ ശീല കുറവുകൊണ്ടവം.  പക്ഷേ മലപ്പുറംകാരിയില്‍ ഞാന്‍ ആ ആസ്വാദനം കണ്ടെത്തുന്നുണ്ടായിരുന്നു.  ക്യാമറയ്ക്ക് വേണ്ടി performance ചെയ്തതിനു ശേഷം,  സിംഗ് സൗണ്ട്  ,സൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് വേണ്ടി വീണ്ടും ശബ്ദത്തില്‍ ഞാന്‍ കഥാപാത്രത്തിന്റെ റിക്രിയെറ്റ് ചെയ്തിരുന്നു..അതെല്ലാം അഭിനയത്രി എന്ന നിലയില്‍
  വലിയ പഠനമാണ്.  
        സിനിമ ഇറങ്ങി ഇത്രയും ദിവസം കടന്നപ്പോള്‍ ഒരുപാട് പേര്‍ മെസ്സേജ് അയച്ചു.  എന്താണ് ഇത്രയും ചെറിയൊരു ക്യാരക്ടര്‍ , വെറുതെ അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്ന സ്വീനുകള്‍ മാത്രം ചെയ്യതത് എന്ന്. മലപ്പുറം കാരി അതിനും അപ്പുറമായിരുന്നു എനിക്ക് .ഈ സിനിമയുടെ പ്രൊസ്സാണ് എനിക്ക് അതിന് തരാനുള്ള മറുപടി. ,  ഒരുപാട് പേര്‍ ആഗ്രഹിക്കുന്ന  ഒരു സ്‌പേസില്‍, രജീവെട്ടന്റെ frameമില്‍,  പത്തിരുന്നുറോളം ആളുക്കളുള്ള സെറ്റില്‍,  ഗോപന്‍ മാഷ് എഴുതി തയ്യാറാക്കിയ മലപ്പുറംകാരിയെ ഞാന്‍ ഒരുപാട് ആസ്വദിച്ചു പെര്‍ഫോം ചെയ്ത്.  സിനിമ ഇറങ്ങുമ്പോള്‍ എല്ലാവരും അത് കാണാന്‍ ഞാന്‍ കൊതിച്ചു, പക്ഷേ സിനിമയിലെ duration പ്രശ്‌നങ്ങള്‍ കൊണ്ട് അതില്‍ കുറച്ച് ഭാഗങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല.
 തുറമുഖത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു scene ഇതോടൊപ്പം ഞാന്‍ ചേര്‍ക്കുന്നു.photographyയും ഒരു visual  മാധ്യമംമാണല്ലോ...??   തീര്‍ച്ചയായിട്ടും കഥാപാത്രത്തെ  കുറിച്ച് നിങ്ങള്‍ അഭിപ്രായം പറയുന്നത്  കേള്‍ക്കാന്‍ പറ്റാത്തതിന്റെ എല്ലാ നിരാശയുമുണ്ട് എനിക്ക്. പക്ഷെ ചെറുതാണെങ്കിലും,  വലുതാണെങ്കിലും തുറമുഖം എന്ന ചരിത്ര സിനിമയുടെ  ഭാഗമായതില്‍ എനിക്കൊരുപാട് സന്തോഷം,അഭിമാനവും ഉണ്ട്.
 തുറമുഖം ഒരു ചരിത്രമാണ്, ഒരു നാടിന്റെ കഥ, ആ നാട്ടിലെ ആളുകളുടെ ജീവന്റെ കഥ. ഓരോ പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ കാണാന്‍ കഴിയുക 
അഭിനേതാക്കള്‍ അല്ല ജീവിതമാണ്.  ജീവിതം എപ്പോഴും സ്ലോ പേസിലായിരിക്കും...  അതങ്ങനെ തന്നെ  ആസ്വദിക്കണം. തുറമുഖത്തെ എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്ത് പിടിക്കുന്നു. മലപ്പുറംകാരിയുടെ മനസ്സിന്റെ താളം തെറ്റിത്തുടങ്ങിയ  ആ നിമിഷങ്ങള്‍ ഫോട്ടോയിലൂടെ പകര്‍ത്തിയ ജോജി ഏട്ടന് ഒരുപാട് സ്‌നേഹം.
സ്‌നേഹത്തോടെ
ദിവ്യാ ഉഷ ഗോപിനാഥ്

 

Divya Usha Gopinath post thuramukham movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES