കന്നഡ റിയാലിറ്റി ഷോയായ കോമഡി ഖിലാഡിഗലു-സീസണ്‍ 3 യുടെ ഭാഗമായ കലാകാരനും ഹാസ്യനടനുമായ രാകേഷ് പൂജാരി അന്തരിച്ചു. 33 വയസായിരുന്നു. കര്‍ണാടകയിലെ കാര്‍ക്കളയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പങ്കെടുക്കുന്നതിനിടെ ഉഡുപ്പി സ്വദേശിയായ രാകേഷിന് ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ അദ്ദേഹം കുഴഞ്ഞുവീണു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൈതന്യ കലാവിദാരു നാടക സംഘത്തിലൂടെയാണ് രാകേഷിന്റെ പെര്‍ഫോമിങ് ആര്‍ട്സ് ആരംഭിച്ചത്. 2014 ല്‍ ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത തുളു റിയാലിറ്റി ഷോയായ കടലേ ബാജില്‍ വഴിയാണ് അദ്ദേഹം ആദ്യകാല അംഗീകാരം നേടിയത്.
വിശ്വരൂപ് എന്നറിയപ്പെട്ടിരുന്ന രാകേഷ് ടിവി പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു മുഖമായിരുന്നു. കോമഡി ഖിലാഡിഗലു എന്ന പരമ്പരയുടെ രണ്ടാം സീസണില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ശ്രദ്ധാകേന്ദ്രമായത്. ആ സീസണില്‍ അദ്ദേഹത്തിന്റെ ടീം രണ്ടാം സ്ഥാനം നേടി. നാടകത്തിലും സിനിമയിലും രാകേഷ് സജീവമായിരുന്നു. പൈല്‍വാന്‍, ഇത് എന്ത ലോകവയ്യ തുടങ്ങിയ കന്നഡ ചിത്രങ്ങളിലും പെറ്റ്കമ്മി, അമ്മേര്‍ പോലീസ് തുടങ്ങിയ തുളു സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.',