Latest News

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട്  സാഹസം പോസ്റ്റര്‍ എത്തി; ആഗസ്റ്റ് 8ന് ചിത്രം തിയേറ്ററുകളില്‍

Malayalilife
 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട്  സാഹസം പോസ്റ്റര്‍ എത്തി; ആഗസ്റ്റ് 8ന് ചിത്രം തിയേറ്ററുകളില്‍

ആഗസ്റ്റ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി.ബൈജു സന്തോഷ്, ഭഗത് മാനുവല്‍, കാര്‍ത്തിക്ക് യോഗേഷ്, എന്നിവരാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കു ന്നത്.സീനിയര്‍ നടന്മാരും, നിരവധി പുതുതലമുറക്കാരും അണിനിരക്കുന്നതാണ് ഈ ചിത്രം .

ഫ്രണ്ട്‌റോ പ്രൊ ഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ്.കെ.എന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ബിബിന്‍ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്.21 ഗ്രാം, ഫീനിക്‌സ് എന്നീ ശ്രദ്ധേയമായചിത്രങ്ങള്‍ക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വലുതാണ്.

21 ഗ്രാം സംവിധാനം ചെയ്തതും ബിബിന്‍ കൃഷ്ണയാണ്.
ഹ്യൂമര്‍ ആക്ഷന്‍ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.
നരേന്‍, ബാബു ആന്റണി, ശബരീഷ് വര്‍മ്മ, സജിന്‍ ചെറുകയില്‍, റംസാന്‍ മുഹമ്മദ്, മേജര്‍ രവി, വിനീത് തട്ടില്‍, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം,, ടെസ്സാ ജോസഫ്, വര്‍ഷ രമേഷ്, ജയശീ. ആന്‍സലിം, എന്നിവരും അജു വര്‍ഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

: : തിരക്കഥ -സംഭാഷണം - ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാര്‍.
ഗാനങ്ങള്‍ - വിനായക് ശശികുമാര്‍ -വൈശാഖ് സുഗുണന്‍
സംഗീതം - ബിബിന്‍ ജോസഫ്.
ഛായാഗ്രഹണം - ആല്‍ബി.
എഡിറ്റിംഗ് -കിരണ്‍ ദാസ്.
കലാസംവിധാനം - സുനില്‍ കുമാരന്‍
മേക്കപ്പ് - സുധി കട്ടപ്പന
കോസ്റ്റ്യും - ഡിസൈന്‍ -അരുണ്‍ മനോഹര്‍.
നിശ്ചല ഛായാഗ്രഹണം -ഷൈന്‍ ചെട്ടികുളങ്ങര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - പാര്‍ത്ഥന്‍.
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -നിധീഷ് നമ്പ്യാര്‍.
ഡിസൈന്‍ - യെല്ലോ ടൂത്ത്.
ആക്ഷന്‍ ഫീനിക്‌സ് പ്രഭു '
എക്‌സിക്കുട്ടീവ്. പ്രൊഡ്യൂസര്‍- ഷിനോജ് ഒടാണ്ടയില്‍, രഞ്ജിത്ത് ഭാസ്‌ക്കരന്‍ 
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - ജിതേഷ് അഞ്ചുമന, ആന്റെണി കുട്ടമ്പുഴ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിഹാബ് വെണ്ണല .
സെന്‍ട്രല്‍ പിക്‌ച്ചേര്‍സ് 
ഈ ചിത്രം 
 പ്രദര്‍ശനത്തിനെത്തി
ക്കുന്നു.
വാഴൂര്‍ ജോസ്.

Read more topics: # സാഹസം
movie Sahasam Release date

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES