1999ല്‍ റിലീസായ ഇന്‍ഡിപെന്‍ഡന്‍സ് എന്ന വിനയന്‍ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്‌സ് സംഗീതം നല്‍കിയ 'ഒരു മുത്തം തേടി' എന്ന ഗാനം വീണ്ടും തരംഗമാകുന്നു. എം ജി ശ്രീകുമാര്‍, സുജാത, മനോ എന്നിവര്‍ ചേര്‍ന്ന് പാടിയ പാട്ട് ആ വര്‍ഷത്തെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു.
26 വര്‍ഷങ്ങള്‍ക്ക് ശേഷം, ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'സാഹസം' എന്ന ചിത്രത്തിലാണ് ഗാനം വീണ്ടും റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആന്റണി, നരേയ്ന്‍, ഗൗരി കിഷന്‍, റംസാന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണി നിരക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്ന്‍മെന്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്നത്.
സിനിമയില്‍ പാട്ട് ഉപയോഗിച്ചിരിക്കുന്ന ഇടവും സന്ദര്‍ഭവും തിയേറ്ററുകളില്‍ പൊട്ടിച്ചിരിയും കയ്യടികളും തീര്‍ക്കുന്നുവെന്ന്, പടം കണ്ടിറങ്ങിയ പ്രേക്ഷകര്‍ വിലയിരുത്തുന്നു. ബിബിന്‍ അശോകാണ് പുതിയ വേര്‍ഷന്റെ മ്യൂസിക് ഡയറക്ടര്‍. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേര്‍ഷനിലും അഭിനയിച്ചിരിക്കുന്നു എന്ന കൗതുകവും സാഹസത്തിലുണ്ട്.