Latest News

സന്തത സഖിയെ; സാഹസത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്  

Malayalilife
 സന്തത സഖിയെ; സാഹസത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്  

ട്വന്റി വണ്‍ ഗ്രാംസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സാഹസ'ത്തിലെ പുതിയ ഗാനം പുറത്ത്. 'സന്തത സഖിയെ' എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാനം രചിച്ചത് വൈശാഖ് സുഗുണന്‍, ആലപിച്ചത് കെ എസ് ഹരിശങ്കര്‍ എന്നിവരാണ്. ബിബിന്‍ അശോക് ആണ് ഗാനത്തിന് സംഗീതം പകര്‍ന്നത്.  'ട്വന്റി വണ്‍ ഗ്രാംസ്', 'ഫീനിക്‌സ്' എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച റിനിഷ് കെ എന്‍ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മ്മിച്ചത്.  സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രം രചിച്ചത്. നരേന്‍, ബാബു ആന്റണി, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 8 നു തീയേറ്ററുകളിലെത്തും. 

റംസാന്‍, ഗൗരി കിഷന്‍ എന്നിവരാണ് 'സന്തത സഖിയെ' എന്ന ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് മനോഹരമായ ഈ മെലഡിയുടെ ഹൈലൈറ്റ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിലെ ഓണം മൂഡ് ഗാനവും, ത്രില്ലടിപ്പിക്കുന്ന ടീസറും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ആക്ഷന്‍, ത്രില്‍ എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കിയത്. വിനോദ ഘടകങ്ങള്‍ എല്ലാം കോര്‍ത്തിണക്കി അഡ്വെഞ്ചര്‍ മൂഡില്‍ കഥ അവതരിപ്പിക്കുന്ന സാഹസത്തില്‍ നരേന്‍, ബാബു ആന്റണി, ശബരീഷ് വര്‍മ്മ, റംസാന്‍,  ഗൗരി കിഷന്‍ എന്നിവര്‍ കൂടാതെ അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍,  കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം, എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് -  ഷിനോജ് ഒടണ്ടയില്‍, രഞ്ജിത് ഭാസ്‌കരന്‍.

ഛായാഗ്രഹണം- ആല്‍ബി, സംഗീതം- ബിബിന്‍ അശോക്, എഡിറ്റര്‍- കിരണ്‍ ദാസ്, തിരക്കഥ, സംഭാഷണം - ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ ദയകുമാര്‍, വരികള്‍- വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- പാര്‍ത്ഥന്‍, ആര്‍ട്- സുനില്‍ കുമാരന്‍, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സംഘട്ടനം- ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടര്‍- നിധീഷ് നമ്പ്യാര്‍, സ്റ്റില്‌സ്- ഷൈന്‍ ചെട്ടികുളങ്ങര, ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്  - ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, ഡിസ്ട്രിബൂഷന്‍ - സെന്‍ട്രല്‍ പിക്‌ചേഴ്‌സ്,   പിആര്‍ഒ- ശബരി.

Read more topics: # സാഹസം
Santhatha Sakhiye Sahasam Harisankar Ramzan Gouri Kisha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES