താരങ്ങള്‍ മാത്രമല്ല താരപുത്രിമാരും ഡാന്‍സില്‍ ഒട്ടും പിന്നിലല്ല; ശ്രീലങ്കയിലെ വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്ന ആരാധനയുടേയും നക്ഷത്രയുടേയും വീഡിയോ പങ്കുവച്ച് ഗീതുമോഹന്‍ദാസ്

Malayalilife
topbanner
താരങ്ങള്‍ മാത്രമല്ല താരപുത്രിമാരും ഡാന്‍സില്‍ ഒട്ടും പിന്നിലല്ല; ശ്രീലങ്കയിലെ വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്ന ആരാധനയുടേയും നക്ഷത്രയുടേയും വീഡിയോ പങ്കുവച്ച് ഗീതുമോഹന്‍ദാസ്

വെളളിത്തിരയില്‍ നിന്നും മാറി നില്‍ക്കുന്ന നടിമാര്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളാണ്. വിശേഷങ്ങളെല്ലാം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും ഇവര്‍ സജീവമാണ്. പൊതുചടങ്ങുകളിലും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലുമൊക്കെ ഇവര്‍ പങ്കെടുക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഫുള്‍സ്റ്റോപ്പിട്ടുവെങ്കിലും അവതാരകയായി തിളങ്ങി നിന്നിരുന്നു പൂര്‍ണ്ണിമ. പിന്നീട് പുതിയ ഫാഷന്‍ വസ്ത്ര ബ്രാന്‍ഡായ പ്രാണയുമായി എത്തിയ താരം  ഡിസൈനിങ്ങിലൂടെ ഫാഷന് ലോകത്ത് നിറഞ്ഞു നില്‍ക്കയാണ്. പല സെലിബ്രിറ്റികളും വിശേഷാവസരങ്ങളിലെത്തുന്നത് പ്രാണയിലെ വസ്ത്രം ധരിച്ചാണ്. 

പൂര്‍ണ്ണിമയുടെയും ഇന്ദ്രന്റെയും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗീതു മോഹന്‍ദാസ്. പൂര്‍ണിമയും കുടുംബവും സുഹൃത്തിന്റെ വിവാഹം ആഘോഷിക്കാനായി ശ്രീലങ്കയിലേക്ക് പോയപ്പോള്‍ ഭാവനയും ഗീതുവുമൊക്കെ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. സിനിമയില്‍ മാത്രമല്ല ഇവരുടെ കുടുംബവും അടുത്ത സുഹൃത്തുക്കളാണ്. അമ്മമാര്‍ തമ്മിലുള്ള സൗഹൃദം മക്കള്‍ക്കുമുണ്ട്. സുഹൃത്തിന്റെ വിവാഹത്തിന് നൃത്തം ചെയ്യുന്ന പൂര്‍ ണിമയുടെയും ഇന്ദ്രജിത്തിന്റെയും വീഡിയോ വൈറലായിരുന്നു. അതുപോലെ തന്നെ ഭാവനയും ഗീതു നോഹന്‍ദാസുമൊക്കെ നൃത്തത്തിന്റെ ഭാഗമായിരുന്നു. ശ്രീലങ്കയില്‍ വിവാഹം ആഘോഷിക്കുന്ന ഇവരുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇവരെ കൂടാതെ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള ഗീതു മോഹന്‍ദാസിന്റെ മകള്‍ ആരാധനയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഗീതുമോഹന്‍ദാസ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച നൃത്ത വീഡിയോ ആണ് വൈറലാകുന്നത്. 

നക്ഷത്രയ്ക്കൊപ്പം ചുവട് വെക്കുന്ന ആരാധനയുടെ വീഡിയോയാണ് ഗീതുമോഹന്‍ദാസ് പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ താരപുത്രികളുടെ നൃത്തവീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളുള്‍പ്പടെ നിരവധി പേരാണ് താരപുത്രികളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്. അമ്മയ്ക്കും അച്ഛനും പിന്നാലെ ഇവരും സിനിമയിലേക്കെത്തുമോയെന്നറിയാനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം ടിയാനില്‍ അഭിനയിച്ചിട്ടുണ്ട് നക്ഷത്ര. പ്രാര്‍ത്ഥനയാവട്ടെ ആലാപനത്തിലൂടെയാണ് ഞെട്ടിച്ചത്. മോഹന്‍ലാല്‍ സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 

Aradhana and Nakshatra burning the dance floor

Geethu Mohandas shared dance video of Nakshathra and Aaradhana

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES