ഗീതുമോഹന്‍ദാസിന്റെ മകള്‍ക്ക് പിറന്നാള്‍; ആഘോഷത്തില്‍ പങ്കുചേര്‍ന്ന് പൂര്‍ണ്ണിമയും മകള്‍ പ്രാര്‍ത്ഥനയും

Malayalilife
ഗീതുമോഹന്‍ദാസിന്റെ മകള്‍ക്ക് പിറന്നാള്‍; ആഘോഷത്തില്‍ പങ്കുചേര്‍ന്ന് പൂര്‍ണ്ണിമയും മകള്‍ പ്രാര്‍ത്ഥനയും


സിനിമയില്‍ നിന്നും മാറി നിന്നാലും അഭിനേതാക്കള്‍ തമ്മിലുളള സൗഹൃദം എപ്പോഴും വാര്‍ത്തയാകാറുണ്ട്. അത്തരത്തിലെ സിനിമയില്‍ സൗഹൃദം സൂക്ഷിക്കുന്ന കുടുംബമാണ് ഇന്ദ്രജിത്തിന്റേത്. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും അടുത്ത സുഹൃത്താണ് നടി ഗീതു മോഹന്‍ദാസ്. ഇരുവരുടെയും മക്കളും അടുത്ത സുഹൃത്തുക്കളാണ്. ഗീതുമോഹന്‍ദാസിന്റെ മകളുടെ  പിറന്നാള്‍ ആണ് ഇന്ന. പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കയാണ് സൂഹൃത്ത് പൂര്‍ണിമയും മകള്‍ പ്രാര്‍ത്ഥനയും.

വെളളിത്തിരയില്‍ നിന്നും മാറി നില്‍ക്കുന്ന നടിമാര്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളാണ്. വിശേഷങ്ങളെല്ലാം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും ഇവര്‍ സജീവമാണ്. പൊതുചടങ്ങുകളിലും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലുമൊക്കെ ഇവര്‍ പങ്കെടുക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഫുള്‍സ്റ്റോപ്പിട്ടുവെങ്കിലും അവതാരകയായി തിളങ്ങി നിന്നിരുന്നു പൂര്‍ണ്ണിമ. പിന്നീട് പുതിയ ഫാഷന്‍ വസ്ത്ര ബ്രാന്‍ഡായ പ്രാണയുമായി എത്തിയ താരം  ഡിസൈനിങ്ങിലൂടെ ഫാഷന് ലോകത്ത് നിറഞ്ഞു നില്‍ക്കയാണ്. സിനിമയില്‍ നിരവധി സുഹൃത്തുക്കളാണ് ഇവര്‍ക്കുളളത്. മഞ്ജുവാര്യര്‍, പാര്‍വ്വതി, ഗീതു മോഹന്‍ദാസ് ഭാവന തുടങ്ങിയവരൊക്കെ പൂര്‍ണിമയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗീതു മോഹന്‍ദാസ്.

കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും ഗീതുവിന്റെയും കുടുംബത്തിന്റെയും സാന്നിധ്യം ഉണ്ടാകാറുണ്ട്. ഗീതുവിന്റെ മകള്‍ ആരാധന പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും സുഹൃത്താണ്. ഇന്ന് ആരാധനയുടെ ഏഴാം പിറന്നാള്‍ ആണ് പിറന്നാള്‍ ദിനത്തില്‍ ആശംസകളും ചിത്രങ്ങളും പങ്കുവച്ചിരിക്കയാണ് പൂര്‍ണിമയും പ്രാര്‍ത്ഥനയും. ജനിച്ച സമയത്ത് നിന്നെ കൊണ്ടു വന്നത് ഞാന്‍ ഇപ്പോഴുംമഓര്‍ക്കുന്നു. നിനക്ക് ഏഴു വയസ്സ് ആയെന്ന് വിശ്വസിക്കാന്‍ ആകുന്നില്ല എന്നും നക്ഷത്രയെക്കാളും നീ എന്നെ സ്‌നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാമെന്നും പ്രാര്‍ത്ഥന പിറന്നാള്‍ ആശംസിച്ച് കൊണ്ട് കുറിച്ചിട്ടുണ്ട്. ആരാധനയുടെ നിരവധി ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് പൂര്‍ണിമ ആശംസകള്‍ പങ്കുവച്ചത്. മുന്‍പ് നക്ഷത്രയ്‌ക്കൊപ്പം ചുവട് വയ്ക്കുന്ന ആരാധനയുടെ വീഡിയോ ഗീതു മോഹന്‍ദാസ് പങ്കുവച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒരേ ഗുരുവിനടുത്താണ് ഇരുവരും നൃത്തം അഭ്യസിക്കുന്നതും.

ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ഗീതു പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇതില്‍ ഗീതുവിന് ശബ്ദം നല്‍കിയത് പൂര്‍ണിമയാണ്. നമ്മള്‍ തമ്മില്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും നായികയായിട്ടാണ് താരം അഭിനയിച്ചത്. പിന്നീട് സിനിമയില്‍ നിന്നും വലിയൊരിടവേളയാണ് താരം എടുത്തത്. പിന്നീട് തന്റെ ഏറ്റവും വലിയ സ്വപ്‌നമായ സംവിധായക കുപ്പായമണിഞ്ഞാണ് ഗീതു എത്തിയത്. നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്ന സിനിമയാണ് മൂത്തോന്‍.

Read more topics: # geethu mohandas,# poornima
geethu mohandas poornima

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES