Latest News

ബിഗ്ബോസില്‍ നിന്ന് ഇറങ്ങി ഒരു മാസം ആരോടും സംസാരിക്കാതെ വിഷമിച്ചും, കരഞ്ഞും ഇരിക്കല്‍;ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതിയ സമയത്ത് തുടക്കം;ഒരു സംഭവത്തിന് ശേഷം ഞാന്‍ മറ്റൊരു അവസ്ഥയിലേക്ക് മാറി; ആര്‍ ജെ ബിന്‍സിയുടെ കുറിപ്പ്

Malayalilife
 ബിഗ്ബോസില്‍ നിന്ന് ഇറങ്ങി ഒരു മാസം ആരോടും സംസാരിക്കാതെ വിഷമിച്ചും, കരഞ്ഞും ഇരിക്കല്‍;ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതിയ സമയത്ത് തുടക്കം;ഒരു സംഭവത്തിന് ശേഷം ഞാന്‍ മറ്റൊരു അവസ്ഥയിലേക്ക് മാറി; ആര്‍ ജെ ബിന്‍സിയുടെ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ മുന്‍ മത്സരാര്‍ത്ഥിയായിരുന്ന ആര്‍.ജെ. ബിന്‍സിക്ക് യൂട്യൂബില്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടി ശ്രദ്ധേയമായ നേട്ടം. സൈബര്‍ ആക്രമണങ്ങളെയും മാനസിക പ്രയാസങ്ങളെയും അതിജീവിച്ചാണ് ബിന്‍സി ഈ നേട്ടത്തിലെത്തിയത്. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ സന്തോഷവും താന്‍ കടന്നുപോയ അനുഭവങ്ങളും ബിന്‍സി ആരാധകരുമായി പങ്കുവെച്ചത്.

ബിഗ് ബോസ് വീട്ടില്‍ നിന്ന് ആദ്യഘട്ടത്തില്‍ തന്നെ പുറത്തായതിനെ തുടര്‍ന്ന് ബിന്‍സിക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെ ഒരു മാസത്തോളം താന്‍ മാനസികമായി തളര്‍ന്ന് ആരോടും സംസാരിക്കാതെ ഒരവസ്ഥയിലായിരുന്നെന്ന് ബിന്‍സി വെളിപ്പെടുത്തി.

'ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതിയ സമയത്താണ് ഞാന്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്,' ബിന്‍സി തന്റെ കുറിപ്പില്‍ വ്യക്തമാക്കി. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരു മാസത്തോളം വിഷമിച്ചും കരഞ്ഞുമിരിക്കുകയായിരുന്നു താനെന്നും, തന്റെ അമ്മ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞതുപോലെയായിരുന്നു ആ അവസ്ഥയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഒരു വര്‍ഷം മുന്‍പ് യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നെങ്കിലും, ബിഗ് ബോസില്‍ നിന്ന് പുറത്തായതിന് ശേഷമുണ്ടായ മാനസിക പ്രയാസങ്ങളെ തുടര്‍ന്ന് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിന്‍സിക്ക് സജീവമാകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, അഞ്ച് മാസം മുന്‍പ് വീട്ടുകാരുടെ പ്രോത്സാഹനത്തില്‍ ബിന്‍സി വീണ്ടും ചാനലില്‍ സജീവമായി വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി.

'പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയില്‍ അവസാന ശ്രമം എന്ന നിലയ്ക്കാണ് ഞാന്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയതെന്നും, മാനസികമായി ഒട്ടും സുഖമില്ലാത്തപ്പോഴും കഷ്ടപ്പെട്ട് വോയിസ് ഓവറുകള്‍ നല്‍കി ഷോര്‍ട്ട് വീഡിയോകള്‍ പോസ്റ്റ് ചെയ്തുവെന്നും' ബിന്‍സി പറയുന്നു. തന്റെ ശബ്ദം മികച്ചതാണെന്ന് പലരും ആദ്യമായി പ്രശംസിച്ചപ്പോള്‍ അത് ഓരോ വീഡിയോ ചെയ്യാനുമുള്ള പ്രചോദനമായി മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

r j bincys about youtube channal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES