തിരക്കഥാകൃത്തും അഭിനേതാവുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു; ഇന്ന് പുലർച്ച അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം; സ്നേഹ പൂക്കൾ സമ്മാനിച്ച് മലയാള സിനിമ താരങ്ങൾ

Malayalilife
topbanner
തിരക്കഥാകൃത്തും അഭിനേതാവുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു; ഇന്ന് പുലർച്ച അഞ്ച് മണിയോടെ ആയിരുന്നു അന്ത്യം; സ്നേഹ പൂക്കൾ സമ്മാനിച്ച് മലയാള സിനിമ താരങ്ങൾ

പ്രമുഖനായ മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. അറുപത്തി ഒൻപതു വയസുള്ള അദ്ദേഹം മാസങ്ങളായി ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ച അഞ്ചു മണിയോടെയാണ് മരണമെന്നാണ് വാർത്തകൾ. വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രമേഹം അനിയന്ത്രിതമായതിനെത്തുടര്‍ന്നായിരുന്നു ചികിത്സ. താരത്തിന് ആദരാഞ്ജലികള്‍ അർപ്പിച്ച് നിരവധി താരങ്ങൾ ഇതിനോടകം എത്തി കഴിഞ്ഞു. സിനിമ ലോകം ഒന്നടങ്കം അദ്ദേഹത്തിന് സ്നേഹപ്പൂക്കൾ സമ്മാനിച്ചു. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ,സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ. "ഇവൻ മേഘരൂപൻ" എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു. 1972 ഇൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം.സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു.സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. “മകുടി  പാവം ഉസ്മാൻ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി,ലഗോ,തീയറ്റർ തെറാപ്പി,ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

ഉള്ളടക്കം,അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ, മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി “വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം,ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് പി ബാലചന്ദ്രന് “പാവം ഉസ്മാൻ” നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് 1989ൽ നേടി.”പ്രതിരൂപങ്ങൾ” എന്ന നാടകരചനക്കായിരുന്നു അത്. “പുനരധിവാസം” എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു.

Read more topics: # death ,# actor ,# balachandran ,# malayalam ,# movie
death actor balachandran malayalam movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES