Latest News

'മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല അവരുടെ അച്ഛനാവണം'; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
'മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല അവരുടെ അച്ഛനാവണം'; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ഴിഞ്ഞ ദിവസമായി സമൂഹമാധ്യമങ്ങൾ ഏറെ  ആഘോഷമാക്കിയ ഒരു ചിത്രമായിരുന്നു  മമ്മൂട്ടി വർക്കൌട്ടിന്റെ  രണ്ട് കിടിലൻ സെൽഫി ചിത്രങ്ങൾ.  ആരാധകർ തങ്ങളുടെ പ്രിയതാരത്തിൻ്റെ പുതിയ ചിത്രം വർഷം മുന്നേറുന്തോറും പ്രായം കുറയുകയാണോ എന്ന ചോദ്യമുയർത്തിയാണ് ഷെയർ ചെയ്തിരുന്നത്.  മമ്മൂക്കയുടെ ചിത്രങ്ങൾ എല്ലാം തന്നെ മലയാള സിനിമയിലെ താരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.  എന്നാൽ ഇപ്പോൾ  നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് വൈറലാകുന്നത്.  ഹരീഷിൻ്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് മമ്മൂട്ടിയുടെ വൈറലാകുന്ന ചിത്രത്തിനൊപ്പം മോഹൻലാലിൻ്റെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ്.

ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാൻ ഇനി വലിയ പ്രയാസമാണെന്നാണ് ഇപ്പോൾ  ഹരാഷ് പേരടി അഭിപ്രായപ്പെടുന്നത്. മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ തന്റെ മുന്നിൽ ഒരു വഴി മാത്രമെയുള്ളുവെന്നും നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങൾ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക എന്നതാണ് അതെന്നും ഹരീഷ് പേരടി കുറിപ്പിലൂടെ തുറന്ന് പറയുന്നു. മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ലെന്നും അവരുടെ അച്ഛനാവണമെന്നും ഹരീഷ് പേരടി കുറിപ്പിലൂടെ വ്യക്തമാക്കി.

 'ഇവരുടെ കൂട്ടുക്കാരനും അനിയനുമാവാൻ ഇനി വലിയ പ്രയാസമാണ്...മലയാള സിനിമയിൽ പിടിച്ച് നിൽക്കാൻ എന്റെ മുന്നിൽ ഒരു വഴി മാത്രമെയുള്ളു..നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങൾ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക... മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം...'. താരത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിന് നിരവധി ആരാധകരാണ് റിയാക്ഷനുകളിടുന്നത്.  നിരവധി പേർ ഹരീഷ് പേരടിയുടെ അഭിപ്രായത്തെ പിന്താങ്ങിയും എത്തുന്നുണ്ട്.

Hareesh peradi new post about mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES