Latest News

പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി നാലാം വര്‍ഷം ജീവിച്ചിരിക്കുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യം; ആ സത്യം വെളിപ്പെടുത്തി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍

Malayalilife
പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി നാലാം വര്‍ഷം ജീവിച്ചിരിക്കുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യം; ആ സത്യം വെളിപ്പെടുത്തി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍

ഇന്ത്യക്ക് അകത്തും പുറത്തും അറിയപ്പെടുന്ന പ്രശസ്തമായ സംഗീത ബാന്റാണ് അഗം. ഹരീഷ് ശിവരാമകൃഷ്‌നാണ് അഗത്തിന്റെ എല്ലാമെല്ലാം. വേദികളില്‍ ജോണ്‍സണ്‍ മാഷിന്റേയും വിദ്യാസാഗറിന്റേയുമടക്കം നിരവധി സംഗീതജ്ഞരുടെ മാസ്മരിക ഈണത്തിലുള്ള പാട്ടുകള്‍ ഹരീഷ് പാടുന്നത് ആരുമൊന്ന് കേട്ടിരുന്നു പോകും. ലക്ഷക്കണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്കുള്ളത്. ഇപ്പോള്‍ ഹരീഷ് പങ്കുവച്ച ഒരു കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

താന്‍ പേസ്‌മേക്കറില്‍ ജീവിക്കുന്ന ഒരാളാണെന്നാണ് ഹരീഷിന്റെ വെളിപ്പെടുത്തല്‍. തോള്‍ എല്ലിന് താഴെ നെഞ്ചിന്‍ കുഴിയില്‍ ഒരു ഗോദ്‌റെജിന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് നാലാം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാര്‍ഷികവും എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്.

ആധുനിക വൈദ്യ ശാസ്ത്രത്തിനും, ഡോക്ടര്‍മാര്‍ക്കും ഒരുപാട് നന്ദി, സ്‌നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്‌നേഹം. മോര്‍ പവര്‍ ടു മീ.കൂളിംഗ് ഗ്ലാസ് വിട്ടു ഒരു കളിയും ഇല്ല. കണ്ണുപൊട്ടന്‍ ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. എന്ന് കുറിച്ചുകൊണ്ട് ഒരു ചിത്രവും ഹരീഷ് പങ്കുവെച്ചിരിക്കുകയാണ്.

കര്‍ണാടക സംഗീതത്തിനൊപ്പം സിനിമാഗാനങ്ങളും നാടന്‍പാട്ടുകളും അദ്ദേഹത്തിന്റെ ബാന്‍ഡായ 'അഗം' വേദികളില്‍ പത്തു വര്‍ഷത്തിലേറെയായി ആരാധകരെ നേടിക്കൊണ്ടിരിക്കുകയാണ്. നിരവധി സിനിമകളിലും ഇതിനകം അദ്ദേഹം പിന്നണി പാടിയിട്ടുണ്ട്.

ഷൊര്‍ണൂര്‍ സ്വദേശിയാണ് ഹരീഷ്, കെമിക്കല്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ അദ്ദേഹം അഡോബി, സ്നാപ്ഡീല്‍, ഗൂഗിള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളയാള്‍ കൂടിയാണ്. ഗൂഗിളില്‍ നിന്നും വിരമിച്ച ശേഷം ബാംഗ്ലൂരില്‍ ക്രെഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയും അദ്ദേഹം നടത്തുന്നുണ്ട്. 

Harish Sivaramakrishnan lives with a pacemaker

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES