തെന്നിന്ത്യയിലെ ചലച്ചിത്ര സംവിധായകന്‍ ബാബു ശിവന്‍ (54) അന്തരിച്ചു. വിജയ് നായകനായ വേഷത്തിൽ എത്തിയ ആക്ഷന്‍ ചിത്രം 'വേട്ടൈക്കാരന്‍' (2009) ആണ് അദ്ദേഹം സംവിധാനം ചെയ്ത ഒരേയൊരു ചിത്രം. വൻ ഹിറ്റായി മാറിയ ഒരു സിനിമ കൂടിയാണ് വേട്ടൈക്കാരന്‍.
കരള്‍-വൃക്ക സംബന്ധമായ അസുഖത്തിനൊപ്പം ശ്വസനസംബന്ധമായ അസ്വസ്ഥതകളും കാരണം ഏറെ നാളായി ബുദ്ധിമുട്ടിലായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ഡയാലിസിസ് നടത്തിയിരുന്നെങ്കിലും മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോർട്ട്.
ബാബു ശിവന്‍ സിനിമാജീവിതം തമിഴ് സംവിധായകന്‍ ധരണിയുടെ അസിസ്റ്റന്‍റ് ആയാണ് ആരംഭിക്കുന്നത്. ധരണി സംവിധാനം ചെയ്ത വിജയ് ചിത്രം കുരുവിയുടെ രചയിതാവ് കൂടിയായിരുന്നു ബാബു.