Latest News

നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; കരള്‍ രോഗം ബാധിച്ചു അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; അടിയന്തരമായി കരള്‍ മാറ്റിവെക്കല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും നടന്നില്ല; ചികിത്സയില്‍ തുടരവേ നടന്റെ മടക്കം

Malayalilife
 നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; കരള്‍ രോഗം ബാധിച്ചു അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം; അടിയന്തരമായി കരള്‍ മാറ്റിവെക്കല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും നടന്നില്ല; ചികിത്സയില്‍ തുടരവേ നടന്റെ മടക്കം

മലയാള സിനിമയില്‍ ചെറുതെങ്കിലും ശ്രദ്ധ നേടിയ വേഷങ്ങളിലൂടെ പേരെടുത്ത നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലിരിക്കവേയായിരുന്നു ഹരീഷ് പേങ്ങന്റെ അന്ത്യം. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കരള്‍ രോഗം സ്ഥിരീകരിച്ചത്.

മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ&ജോ, മിന്നല്‍ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളില്‍ ഹരീഷ് പേങ്ങന്‍ വേഷമിട്ടിട്ടുണ്ട്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോഗം.

അടിയന്തരമായി കരള്‍ മാറ്റിവയ്ക്കലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത കലാകാരനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ നല്ല മനസ്സുകളുടെ സഹായം തേടിയെങ്കിലും സഹായങ്ങള്‍ക്കു കാത്തു നില്‍ക്കാതെയാണ് അദ്ദേഹം മടങ്ങുന്നത്.

ചെറിയ വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്. കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുകയാണ് ചെലവാകുന്ന അവസ്ഥ ഉണ്ടായിരുന്നു.

hareesh pengan passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES