2005ല്‍ സിനിമയിലേക്ക് കടന്നുവന്ന് ഒരുപിടി മികച്ച ചിത്രങ്ങള്‍ ചെയ്ത നടിയാണ് മംമ്ത മോഹന്‍ദാസ്. അര്‍ബുദം ബാധിച്ചപ്പോഴും ഒരു പുഞ്ചിരിയോടെ എല്ലാത്തിനേയും നേരിട്ട മംമ്ത തന്റെ അവസ്ഥയെക്കുറിച്ച് ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്തിരുന്നു. നിരവധി പേര്‍ക്ക് ധൈര്യം പകരാനും പ്രചോദനമാകാനും മംമ്തയ്ക്ക സാധിച്ചു. ഇപ്പോള്‍ ചികിത്സയുടെ സമയത്തും വേദന അനുഭവിച്ചും താരം അഭിനയിച്ചിരുന്നു. അര്‍ബുദത്തെ നേരിടാന്‍ തന്നെ സഹായിച്ചവരില്‍ നിര്‍ണായപങ്കു വഹിച്ച ഒരു അമ്മയെ സമൂഹമാധ്യമത്തിലൂടെ മംമ്ത പരിചയപ്പെടുത്തിയിരിക്കയാണ്.
നടിയായും അഭിനേത്രിയായും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മംമ്ത മോഹന്‍ദാസ്. തമിഴ് തെലുങ്ക് മലയാളം കന്നഡ ഭാഷകളില്‍ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുളളത്.ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍' എന്നാണ് താരത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അര്‍ബുദത്തെ പുഞ്ചിരിയോടെ നേരിട്ട മംമ്ത തന്റെ രോഗാവസ്ഥ ഒരിക്കലും മറച്ചു വച്ചില്ല. സമാന അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് ഊര്‍ജവും പ്രചോദനവും നല്‍കുന്നതിനായി തന്റെ ചികിത്സയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മംമ്ത ആരാധകരുമായി നിരന്തരം പങ്കുവച്ചു. ചികിത്സയുടെ സമയത്തും വേദന അനുഭവിച്ചും താരം അഭിനയിച്ചിരുന്നു.
അര്‍ബുദത്തെ നേരിടാന്‍ തന്നെ സഹായിച്ചവരില്‍ നിര്‍ണായപങ്കു വഹിച്ച ഒരു അമ്മയെ സമൂഹമാധ്യമത്തിലൂടെ മംമ്ത പരിചയപ്പെടുത്തിയിരിക്കയാണ്. 'ഈ അമ്മയുടെ സ്‌നേഹമാണ് ഞാന്‍ ജീവിച്ചിരിക്കുന്നതിന് ഒരു കാരണം,' എന്നു പറഞ്ഞുകൊണ്ടാണ് താരം ആ അമ്മയെ പരിചയപ്പെടുത്തിയത്.
ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനു പിന്നിലെ കഥയും മംമ്ത കുറിച്ചിട്ടുണ്ട്. അര്‍ബുദത്തിന് ചികിത്സ തേടി മംമ്ത എത്തിയത് അമേരിക്കയിലായിരുന്നു. അവിടെ വച്ച് അര്‍ബുദത്തിനുള്ള പുതിയ മരുന്നുകള്‍ സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുന്ന ഗവേഷണത്തിന്റെ ഭാഗമാകുകയും ചെയ്തു. നീല്‍ ശങ്കര്‍ എന്ന ഗവേഷകനായിരുന്നു ഇതിനു ചുക്കാന്‍ പിടിച്ചത്. താരത്തിന്റെ അടുക്കലേക്ക് നീല്‍ ശങ്കറിനെ അയച്ചത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. മംമ്തയ്ക്ക് അര്‍ബുദമാണെന്ന വാര്‍ത്തയറിഞ്ഞ നീല്‍ ശങ്കറിന്റെ അമ്മ മകനെ നിര്‍ബന്ധിച്ച് താരത്തിന്റെ അടുക്കലേക്ക് അയയ്ക്കുകയായിരുന്നു. അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ആ കൂടിക്കാഴ്ച നിര്‍ണായകമായിരുന്നെന്ന് താരം പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ഏഴു വര്‍ഷം മുന്‍പ് ഈ അമ്മയാണ് അമേരിക്കയില്‍ ഗവേഷകനായ തന്റെ മകനോട് എന്നെ ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത്. അവരുടെ പ്രിയപ്പെട്ട താരത്തിന്റെ ആരോഗ്യ വിവരം അന്വേഷിക്കാന്‍ കൂടിയായിരുന്നു ആ നിര്‍ദേശം. ഞാനിന്ന് ജീവനോടെ ഇരിക്കുന്നതിന് ഒരു കാരണം ഈ അമ്മയുടെ സ്‌നേഹമല്ലേ? ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം നീല്‍ ശങ്കര്‍ സ്വന്തം അമ്മയെ എന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. നീല്‍ ശങ്കറിനെക്കുറിച്ച് ഞാന്‍ പല മാസികകളില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ എന്റെ പല അഭിമുഖങ്ങളിലും പ്രതിപാദിച്ചിട്ടുമുണ്ട്. അതൊരു പ്രത്യേക വികാരമായിരുന്നു. ചിലത് വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ കഴിയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ല. ഏറ്റവും ഭ്രാന്തമായ പുഞ്ചിരിയും കണ്ണീരുമായിരുന്നു അത്.
രണ്ടും ഒരുമിച്ചെത്തിയ നിമിഷം! കടപ്പാടിന്റെ കൊടുമുടിയിലേറിയ നിമിഷങ്ങള്‍. നന്ദി അമ്മേ എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. മലയാളത്തില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രമാണ് താരം ഒടുവിലായി അഭിനയിച്ചത്. തമിഴില്‍ രണ്ടു ചിത്രങ്ങളാണ് ഇനി മംമ്ത നായികയായി എത്താനിരിക്കുന്നത്. 2005-ല്‍ സിനിമയിലേക്ക് എത്തിയ താരം 2006 മുതലാണ് ഗാനരംഗത്ത് സജീവമായത്. ബാംഗ്ലൂര്‍ മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം മോഡലിങ്ങിലൂടെ സിനിമയിലെത്തിയതാണ് മംമ്ത.