എറണാകുളം എളമക്കരയിലെ മോഹന്‍ലാലിന്റെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി താരത്തെ സന്ദര്‍ശിച്ചത്. ഇന്ന രാവിലെയോടെയായിരുന്നു സന്ദര്‍ശനം. തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനും കൂടിയായ സുരേഷ് ഗോപി മോഹന്‍ലാലിനെ സന്ദര്‍ശിക്കാനെത്തുമെന്ന് അറിഞ്ഞതോടെ മാധ്യമപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തി. അരമണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തില്‍ തിരഞ്ഞെടുപ്പ് കാര്യങ്ങളെ കുറിച്ചും സൗഹൃദ സംഭഷാണങ്ങള്‍ നടത്തിയുമാണ് ഇരുവരും പിരിഞ്ഞത്.
മോഹന്‍ലാലിനോടും മാതാവിനോടും ദീര്‍ഘനേരം ചിലവിട്ടശേഷം സുരേഷ് പിന്നീട് മടങ്ങുകായിരുന്നു. എളമരക്കരയിലുള്ള വീട്ടിലേക്ക് വിദേശത്ത അവധി ആഘോഷം കഴിഞ്ഞ കഴിഞ്ഞദിവസമണ് മോഹന്‍ലാല്‍ എത്തിയത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് ഇറങ്ങാതിരിക്കാനുള്ള ബോധപൂര്‍വമായ മുങ്ങല്‍ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ ഉയര്‍ന്നു കേട്ടത്.
നേരത്തെ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹമുയരുകയും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം താരമിത് തള്ളുകയും ചെയ്തിരുന്നു. ലാലിനെ സന്ദര്‍ശിച്ചതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ അമ്മയുടേയും അനുഗ്രഹം വാങ്ങാനാണ് താന്‍ വീട്ടിലെത്തിയതെന്നും സുരേഷ് ഗോപി പ്രതികരിച്ചത്.
സുരേഷ് തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹത്തിന് നല്ലത് വരാന്‍ താന്‍പ്രാര്‍ത്ഥിക്കുന്നുവെന്നും മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെയാണ് താന്‍ വോട്ട് ചെയ്യാന്‍ തിരുവനന്തപുരത്ത് എത്തുമെന്ന സൂചനയും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.
വോട്ട് ചെയ്യാന്‍ എത്തുമോ എന്നത് സസ്പെന്‍സായിരിക്കട്ടെ എന്നാണ് ലാല്‍ പ്രതികരിച്ചത്. സാധാരണയായി തിരഞ്ഞെടുപ്പ് സമയത്ത് ഷൂട്ടിങ് തിരക്കിലായതിനാല്‍ ലാല്‍ വോട്ടു ചെയ്യാന്‍ വിരളമായി മാത്രമേ എത്താറുള്ളു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറും ഈ അടുത്തിടെയാണ് ഇറങ്ങിയത് എന്നതും മറ്റൊരു വസ്തുതയാണ്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ വന്ന ചിത്രം വിരല്‍ചൂണ്ടുന്നത് താരത്തിന്റെ രാഷ്ട്രീയ പ്രവേശനമാണോ എന്ന് വരെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആദ്യം ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്ന പ്രചരണം ലാല്‍ തള്ളിയതിനാല്‍ സിനിമ റിലീസ് ചെയ്ത ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടായില്ല.
തമിഴ്നാട്ടില്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയ രംഗത്തേക്ക് വരുന്ന വേളയിലും രാഷ്ട്രീയം ചര്‍ചയാകുന്ന സിനിമകളും ശ്രദ്ധേയമായിരുന്നു. രജനീകാന്തിന്റെ കാലാ വന്നതിന് ശേഷമാണ് കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 വും റിലീസിനൊരുങ്ങുന്നത്.