നമ്മുടെ നാട്, നാട്ടുകാര് നമ്മുടെ വിശ്വാസങ്ങള്‍; മൂന്ന് വര്‍ഷത്തെ പ്രയത്‌നം; കാന്താര 2 ചിത്രീകരണത്തിന് ഒടുവില്‍ പാക്കപ്പ്; ഇത് കേവലം ഒരു സിനിമയല്ല..ശക്തിയാണ്;  മേക്കിങ് വീഡിയോയുമായി അണിയറക്കാര്‍

Malayalilife
നമ്മുടെ നാട്, നാട്ടുകാര് നമ്മുടെ വിശ്വാസങ്ങള്‍; മൂന്ന് വര്‍ഷത്തെ പ്രയത്‌നം; കാന്താര 2 ചിത്രീകരണത്തിന് ഒടുവില്‍ പാക്കപ്പ്; ഇത് കേവലം ഒരു സിനിമയല്ല..ശക്തിയാണ്;  മേക്കിങ് വീഡിയോയുമായി അണിയറക്കാര്‍

കെജിഎഫിന് ശേഷം കന്നഡ സിനിമയുടെ നിലവാരം ഉയര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് കാന്താര. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം മികച്ച സിനിമാനുഭവമാണ് ലോകമെമ്പാടുമുളള പ്രേക്ഷകര്‍ക്ക് നല്‍കിയത്. ബോക്‌സോഫിസ് കലക്ഷന്റെ കാര്യത്തിലും വലിയ മുന്നേറ്റമാണ് റിഷഭ് ഷെട്ടിയുടെ കാന്താര നടത്തിയത്. ബ്ലോക്ക്ബസ്റ്റര്‍ സിനിമയുടെ പ്രീക്വല്‍ പ്രഖ്യാപിച്ചതുമുതല്‍ ആവേശത്തിലാണ് സിനിമാപ്രേമികള്‍. 

കാന്താര ചാപ്റ്റര്‍ ഒന്ന് എന്ന പേരിലുളള ചിത്രം മറ്റൊരു ദൃശ്യവിസ്മയം തന്നെ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കാത്തിരിപ്പിനൊടുവില്‍ കാന്താര സിനിമയുടെ രണ്ടാം ഭാ?ഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്.

കാന്താര 2വിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടാണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മൂന്ന് വര്‍ഷം നീണ്ടുനിന്ന ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ആദ്യ ഭാ?ഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാണ് കാന്താര ചാപ്റ്റര്‍ 1ല്‍ കാണിക്കുക. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ അനൗണ്‍സ്‌മെന്റ് പോസ്റ്ററും ടീസറും അടക്കമുളളവ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വലിയ ക്യാന്‍വാസിലാണ് കാന്താര ചാപ്റ്റര്‍ 1 ഒരുക്കുന്നത്. 500 ഫൈറ്റര്‍മാര്‍ അണിനിരക്കുന്ന യുദ്ധരംഗവും സിനിമയിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റര്‍മാരും ഒന്നിച്ച് ചേരും. 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. 16 കോടി ആയിരുന്നു ബജറ്റ്. ഋഷഭ് ഷെട്ടി ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 125 കോടിയാണ് കാന്താര ചാപ്റ്റര്‍ 1ന്റെ ബജറ്റ്. സിനിമ ഒക്ടോബര്‍ 2നാണ് ലോകമെമ്പാടുമായി റിലീസ് ചെയ്യുക.

Read more topics: # കാന്താര
Its a Wrap on Kantara A Legend Chapter1

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES