സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്ത്. അതിശക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു കോര്‍ട്ട് റൂം ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഒപ്പം സുരേഷ് ഗോപിയുടെ അതിഗംഭീര കഥാപാത്രവും ടീസര്‍ ഉറപ്പ് നല്‍കുന്നുണ്ട്. അനുപമ പരമേശ്വരന്റെയും മികച്ച പ്രകടനം ടീസറില്‍ കാണാന്‍ കഴിയുന്നുണ്ട്. ജൂണ്‍ 20 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും
പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ എസ് കെ. സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ക്ക് പുറമേ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്,രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു,വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. സേതുരാമന്‍ നായര്‍ കങ്കോള്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്.