Latest News

എനിക്ക് അദ്ദേഹത്തിന്റെ അഭിനയം കണ്ട് അസൂയ തോന്നി; എന്തൊരു നാച്ചുറലാണ് ആക്ടിങ്; നടന്‍ ജോജുവിനെക്കുറിച്ച് ഉലകനായകന്‍; വാക്കുകള്‍ ഓസ്‌കാറിന് തുല്യമെന്നും ഹൃദയം നിറച്ചുവെന്നും ജോജു

Malayalilife
 എനിക്ക് അദ്ദേഹത്തിന്റെ അഭിനയം കണ്ട് അസൂയ തോന്നി; എന്തൊരു നാച്ചുറലാണ് ആക്ടിങ്; നടന്‍ ജോജുവിനെക്കുറിച്ച് ഉലകനായകന്‍; വാക്കുകള്‍ ഓസ്‌കാറിന് തുല്യമെന്നും ഹൃദയം നിറച്ചുവെന്നും ജോജു

അടുത്ത് ബിഗ് റിലീസിനൊരുങ്ങുന്ന മണിരത്‌നം കമല്‍ഹാസന്‍ കോമ്പോ ചിത്രം 'തഗ് ലൈഫ്' ഓഡിയോ ലോഞ്ചില്‍ നടന്‍ ജോജുവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍. വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഉലകനായകനോടൊപ്പം ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. 

ജോജുവിനെക്കുറിച്ച് ഉലകനായകന്‍ പറഞ്ഞത് ഇങ്ങനെ... 

ജോജുവെന്ന നടനെ എനിക്ക് അറിയില്ലായിരുന്നു, അതിനിടയില്‍ അദ്ദേഹം അഭിനയിച്ച 'ഇരട്ട' എന്ന ചിത്രം ഞാന്‍ കണ്ടു. ചിത്രത്തില്‍ ഒരേ പോലീസ് സ്റ്റേഷനില്‍ ജോലി ചെയുന്ന ഇരട്ട സഹോദരന്മാരായാണ് ജോജു എത്തിയത്. ഒറ്റ നോട്ടത്തില്‍ നമുക്ക് തിരിച്ചറിയാം, ഇത് ആ സഹോദരനും അത് മറ്റേ സഹോദരനുമാണെന്ന്. എനിക്ക് ഏറെ അസൂയ തോന്നിയ നടനാണ് ജോജു. പുതുതായി വരുന്ന ഒരോ അഭിനേതാവും എനിക്ക് വെല്ലുവിളിയായി എടുക്കുന്ന ആളാണ് ഞാന്‍. പക്ഷെ അവരെ അനുമോദിക്കുകയും സ്വാഗതം ചെയ്യേണ്ടതും എന്റെ കടമയുമാണ്' കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ ഹാസന്റെ വാക്കുകളോട് പ്രതികരിച്ച് ജോജു ജോര്‍ജും എത്തി. കമല്‍ സാറിന്റെ വാക്കുകള്‍ തനിക്ക് ഓസ്‌കര്‍ കിട്ടിയതിന് തുല്യമാണെന്ന് ജോജു ജോര്‍ജ് പറഞ്ഞു. തഗ് ലൈഫ് തനിക്ക് ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള ആവേശം നല്‍കിയെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ ജോജു പറഞ്ഞു.

നന്ദി, കമല്‍ സാര്‍. ഇത് എനിക്ക് സ്വപ്നസാഫല്യമാണ്, വലിയ അവാര്‍ഡുകള്‍ ലഭിക്കണമെന്നുള്ളതായിരുന്നു എന്റെ സ്വപ്നം, എന്നാല്‍ എന്റെ അഭിനയത്തെ കുറിച്ച് നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് ഓസ്‌കാര്‍ കിട്ടിയത് പോലെയാണ്. നിങ്ങള്‍ അത്രവലിയ സൂപ്പര്‍സ്റ്റാറാണ്, ഞങ്ങളുടെ യൂണിവേഴ്സല്‍ റോള്‍ മോഡലും. നിങ്ങളുടെ കടുത്ത ആരാധകനും ശിഷ്യനുമാണ് ഞാന്‍. എന്റെ ഇന്‍ഡസ്ട്രിയില്‍ നിന്ന് പ്രശംസ കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പലപ്പോഴും അതുണ്ടായിട്ടില്ല. എന്റെ റോളുകള്‍ മികച്ചതാക്കി മാറ്റാന്‍ ഞാന്‍ കഠിനമായി പരിശ്രമിച്ചു. എന്റെ എല്ലാ സിനിമകളിലും, ഞാന്‍ എങ്ങനെ ചെയ്തുവെന്ന് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളുകള്‍ എന്നോട് പറയുമെന്ന് ഞാന്‍ എപ്പോഴും പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, എന്റെ സ്വന്തം മേഖലയില്‍ നിന്ന്, വളരെ കുറച്ചുപേര്‍ മാത്രമേ എന്റെ റോളുകളും ജോലിയും അഭിനന്ദിച്ചിട്ടുള്ളൂ. ചില സഹപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എന്നെ വേദനിപ്പിക്കുകയാണ് ചെയ്തത്. അങ്ങയുടെ പ്രശംസ എന്റെ ഹൃദയം നിറച്ചിരിക്കുന്നു'.

'എന്നാല്‍ ഇന്ന്, കമല്‍ സാറില്‍ നിന്ന് എനിക്ക് ഇത്രയും അഭിനന്ദനം ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, അത് എന്റെ ദിവസം ആഘോഷമാക്കി. തഗ് ലൈഫ് എനിക്ക് മറക്കാനാവാത്ത ഒരു അനുഭവമാണ്. തഗ് ലൈഫ് എനിക്ക് ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള പ്രേരണ നല്‍കി. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഈ അഭിനന്ദനം സമര്‍പ്പിക്കുന്നു. നന്ദി, മണി സര്‍, എന്നെ വിശ്വസിച്ച് ഈ കഥാപാത്രവും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരവും തന്നതിന്. ഞാന്‍ സിനിമയില്‍ വിശ്വസിക്കുന്നു, എന്റെ യാത്ര തുടരുന്നു... എല്ലാവര്‍ക്കും നന്ദി, ദൈവത്തിന് നന്ദി', ജോജു ജോര്‍ജ് കുറിച്ചു.

ജോജു ജോര്‍ജ് എന്ന നടനെ തനിക്ക് നേരത്തെ അറിയില്ലായിരുന്നു എന്നും ഇരട്ട എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തെ അറിയാന്‍ കഴിഞ്ഞത് എന്നുമായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്. 'എനിക്ക് ആദ്യം ജോജു എന്ന നടനെ അറിയില്ലായിരുന്നു. ആദ്യമായാണ് അയാളെക്കുറിച്ച് കേള്‍ക്കുന്നത്. ഏതൊക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അറിയാന്‍ ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു. ഇരട്ട എന്നൊരു സിനിമയുണ്ട്. ഞാന്‍ എന്റെ കരിയറില്‍ ഏകദേശം 30 സിനിമകളില്‍ ഇരട്ട വേഷം ചെയ്തിട്ടുണ്ട്. പലതിലും വ്യത്യസ്തമായി മൂക്കും, കാതും മാറ്റി വേറെ ഗെറ്റപ്പിലാണ് ചെയ്തത്. മൈക്കള്‍ മദന കാമരാജ് എന്ന സിനിമയുടെ അവസാനത്തിലാണ് ഒരേ വേഷത്തില്‍ വന്നത്. അതുമാത്രമേ വലിയ പെരുമയില്‍ എനിക്ക് പറയാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ തന്റെ ആരംഭകാലത്തില്‍ തന്നെ ഇരട്ട വേഷത്തില്‍ ജോജു അഭിനയിച്ചു. എനിക്ക് കണ്ടപ്പോള്‍ അസൂയ തോന്നി. കാരണം ഒരേ ഗെറ്റപ്പില്‍ വന്നിട്ട് പോലും കഥാപാത്രങ്ങളെ വ്യത്യസ്തമായി മനസിലാക്കാന്‍ എനിക്ക് സാധിച്ചു. ഒരൊറ്റ പോലീസ് സ്റ്റേഷനിലുള്ളിലാണ് ആ കഥ പ്രധാനമായും നടക്കുന്നത് എന്ന് കൂടി ആലോചിക്കണം. ജോജു നിങ്ങള്‍ ഒരു വലിയ നടനാണ്. പുതുതായി അഭിനയിക്കാന്‍ വരുന്നവര്‍ പോലും എനിക്ക് എതിരാളി എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. പക്ഷെ അവരെ വരവേല്‍ക്കേണ്ടത് എന്റെ കടമയാണെന്നും ഞാന്‍ കരുതുന്നു. നമ്മള്‍ എല്ലാരും ആ കടമ ചെയ്യണം,' കമല്‍ ഹാസന്‍ പറഞ്ഞു.

Kamal Haasan praises Joju George

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES