Latest News

മനസ്സില്‍ തൊടുന്ന ഈണവുമായി 'കണ്മണി നീ'; ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ് ചിത്രം 'കാന്ത' യിലെ പുതിയ ഗാനം പുറത്ത്

Malayalilife
 മനസ്സില്‍ തൊടുന്ന ഈണവുമായി 'കണ്മണി നീ'; ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ് ചിത്രം 'കാന്ത' യിലെ പുതിയ ഗാനം പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' യിലെ പുതിയ ഗാനം എത്തി. 'കണ്മണീ നീ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം രചിച്ചത് ദീപിക കാര്‍ത്തിക്ക് കുമാറും ആലപിച്ചത് പ്രദീപ് കുമാറുമാണ്. ഝാനു ചന്റര്‍ ആണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. ശിവം, സെല്‍മണി സെല്‍വരാജ് എന്നിവരാണ് ഗാനത്തിന്റെ അഡീഷണല്‍ വരികള്‍ രചിച്ചത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായെത്തും.  'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്. 


ദുല്‍ഖര്‍ സല്‍മാന്‍, നായിക ഭാഗ്യശ്രീ ബോര്‍സെ എന്നിവര്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങള്‍ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്‌നേഹവും ഇവരുടെ ബന്ധത്തിന്റെ ആഴവും ഗാനത്തിന്റെ മനോഹരമായ വരികളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നു. ചിത്രത്തില്‍ നിന്ന് നേരത്തെ പുറത്ത് വന്ന ആദ്യ ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തിന് പുറത്തു വന്ന, ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രമായിരിക്കും 'കാന്ത' എന്ന സൂചനയാണ് ടീസര്‍ നല്‍കിയത്. രണ്ട് വലിയ കലാകാരന്‍മാര്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ ക്ലാഷിന്റെ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍, സമുദ്രക്കനി എന്നിവരാണ് ആ കലാകാരന്മാരായി എത്തുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നും ടീസര്‍ കാണിച്ചു തരുന്നു. റാണ ദഗ്ഗുബതി ആണ് ചിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക വേഷം അവതരിപ്പിക്കുന്നത്. 

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതും വേഫറെര്‍ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍-  ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍ - ശ്രാവണ്‍ പലപര്‍ത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അര്‍ച്ചന റാവു, ഹര്‍മന്‍ കൗര്‍, സൗണ്ട് ഡിസൈന്‍ - ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ, അഡീഷണല്‍ തിരക്കഥ - തമിഴ് പ്രഭ, വിഎഫ്എക്‌സ് - ഡെക്കാണ്‍ ഡ്രീംസ്, ഡിഐ കളറിസ്റ്റ് - ഗ്ലെന്‍ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈന്‍ - എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആര്‍ഒ- ശബരി.

Read more topics: # കാന്ത'
Kanmani Nee Lyric Video Kaantha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES