Latest News

രജനീകാന്ത് സാറിനെ കണ്ട് അമ്പരന്ന് നിന്നിടത്തുനിന്നും സ്‌ക്രീന്‍ പങ്കുവെയ്ക്കലിലേക്ക്; ശിവയുടെ രജനീകാന്ത് ചിത്രത്തില്‍ നായികയാവുന്നത് കീര്‍ത്തി സുരേഷ്;  കീര്‍ത്തിക്ക് നറുക്ക് വീണത് ജ്യോതിക, മഞ്ജു വാര്യര്‍ എന്നിവരെ പിന്തള്ളി

Malayalilife
 രജനീകാന്ത് സാറിനെ കണ്ട് അമ്പരന്ന് നിന്നിടത്തുനിന്നും സ്‌ക്രീന്‍ പങ്കുവെയ്ക്കലിലേക്ക്; ശിവയുടെ രജനീകാന്ത് ചിത്രത്തില്‍ നായികയാവുന്നത് കീര്‍ത്തി സുരേഷ്;  കീര്‍ത്തിക്ക് നറുക്ക് വീണത് ജ്യോതിക, മഞ്ജു വാര്യര്‍ എന്നിവരെ പിന്തള്ളി

ജനീകാന്തിന്റെ 168-ാം ചിത്രത്തില്‍ നായികയാകുന്നത് കീര്‍ത്തി സുരേഷ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി നായികയാകുമെന്ന് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇതുവരെ പുറത്ത് വന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമാകുകയാണ്.
ജ്യോതിക, മഞ്ജു വാര്യര്‍, മീന എന്നിവരിലൊരാള്‍ തലൈവര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കുവെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്ഥിരീകരണം. ചിത്രത്തില്‍ കീര്‍ത്തിയെ കാസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും മുന്‍പ് പറഞ്ഞുകേട്ടിരുന്നു.

ദര്‍ബാറിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്.പേട്ടയ്ക്ക് ശേഷം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം രജനീകാന്തിന്റെ 168 ാം ചിത്രമാണ്. കീര്‍ത്തി തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവി

രജനികാന്ത് സാറിനെ കണ്ടു അത്ഭുതപ്പെട്ടിരുന്ന ഞാന്‍ അദ്ദേഹത്തോടൊപ്പം വെള്ളിത്തിരയിലെത്താന്‍ പോകുന്നു. ജീവിതത്തിലെ വിലമതിക്കാനാവാത്ത മുഹൂര്‍ത്തമാവുന്നത് എന്നായിരുന്നു കീര്‍ത്തിയുടെ ട്വീറ്റ്.സണ്‍ പിക്ചേഴ്സിന്റെ ട്വിറ്ററില്‍ എത്തിയ പ്രഖ്യാപനം ഇങ്ങനെ. ഇത് തന്റെ കരിയറിലെ നാഴികക്കല്ലാണെന്നും എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അനുഭവമാകുമെന്നും കീര്‍ത്തി സുരേഷ് ട്വിറ്ററില്‍ കുറിച്ചു.

ശിവകാര്‍ത്തികേയന്‍ നായകനായ 2016 ചിത്രം 'രജനി മുരുകനി'ലൂടെയായിരുന്നു കീര്‍ത്തി സുരേഷിന്റെ തമിഴ് അരങ്ങേറ്റം. പിന്നീടിങ്ങോട്ട് ധനുഷ്, വിജയ്, സൂര്യ, വിക്രം എന്നിവര്‍ക്കൊപ്പമെല്ലാം കീര്‍ത്തി അഭിനയിച്ചു.

Keerthy Suresh in Rajinikanth Thalaivar 168

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES