നടന് പൃഥ്വിരാജ് സംവിധായക വേഷത്തിലെത്തിയ ലൂസിഫര്‍ തിയേറ്ററുകള്‍ കീഴടക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പുളള മോഹന്‍ലാലിനെ വീണ്ടും കാണാന്‍ പറ്റിയെന്നാണ് ആരാധകര്‍ ചിത്രം കണ്ട് പറയുന്നത്. ഒപ്പം മികച്ച പ്രകടനത്തിന് മഞ്ജുവിനെയും ആരാധകര്‍ വാഴ്ത്തുന്നുണ്ട്. 40 വര്‍ഷത്തെ കാലയളവില്‍ ഇതാദ്യമായാണ് മോഹന്‍ലാല്‍ സ്വന്തം സിനിമയുടെ ഫാന്‍സ് ഷോയിലേക്കായി എത്തിയത്. സുചിത്രയ്ക്കും ആന്റണി പെരുമ്പാവൂരിനൊപ്പവുമായിരുന്നു അദ്ദേഹത്തിന്റെ വരവ്. പൃഥ്വിരാജും സുപ്രിയയും ടൊവിനോയും ഭാര്യയുമൊക്കെ കവിത തിയേറ്ററിലേക്ക് എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം കണ്ണുനിറഞ്ഞുളള പൃഥ്വിരാജിന്റെയും സന്തോഷത്തോടെയുളള ലാലേട്ടന്റെയും ഒപ്പമുളള സെല്‍ഫി സുപ്രിയ പങ്കുവച്ചിരുന്നു. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് താരങ്ങള്‍ പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തിരുന്നു. മുന്‍പെങ്ങോ നഷ്ടപ്പെട്ടു പോയ, നരസിംഹത്തിലെയും ആറാം തമ്പുരാനിലെയും മോഹന്‍ലാലിനെ തിരികെ കിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്.
ചിത്രത്തിന്റെ വിജയാഘോഷച്ചടങ്ങുകളുടെ ചിത്രങ്ങളും ഒരു സെല്‍ഫിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ലീസിഫറിലെ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ലൂറിെയും ഷൂട്ടിങ് ലൊക്കേഷനിലെയും ചിത്രങ്ങളടങ്ങിയ കേക്ക് മുറിച്ചാണ് വിജയം ആഘോഷിച്ചത്. ആഘോഷിക്കണമെന്ന് ഏട്ടന്‍ ആഗ്രഹിച്ചപ്പോള്‍, ഭാര്യ സര്‍പ്രൈസ് നല്‍കിയപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ലൂസിഫറിലെ വിവിധ സീനുകളിലെ ചിത്രങ്ങളാണ് കേക്കില്‍ അലങ്കരിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ വൈറലാകുന്ന മറ്റൊരു സെല്‍ഫിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും ഒപ്പം പൃഥിരാജും സുപ്രിയയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അതിന് ടൊവിനോ ലൈറ്റ് അടിച്ചു കൊടുക്കുന്നതുമാണ് ചിത്രം. ചിത്രം പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നതും ഒപ്പമുളള ക്യാപ്ഷനുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ടൊവിനോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണ് പൃഥ്വിരാജ് പങ്കുവച്ചത്. ചിത്രത്തിന് താഴെ എനിക്ക് അഭിനയത്തില്‍ മാത്രമല്ലെടാ, ലൈറ്റിങ്ങിലുമുണ്ടെടാ പിടി എന്നാണ് ടൊവിനെ കുറിച്ചിരിക്കുന്നത്. അതിന് ആരാധകരുടെ കമന്റാണ് വൈറലാകുന്നത്. മുന്‍പ് സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന സമയത്ത് നടനായില്ലെങ്കിലും ലൈറ്റ് ബോയ് ആകുമെന്ന് താരത്തെ പലരും കളിയാക്കിയിരുന്നു. അങ്ങനെ കളിയാക്കിയവരെ തിരിച്ച് ട്രോളുന്നതിനാണ് ടൊവിനോ ഇത്തരത്തിലൊരു ക്യാപ്ഷന്‍ നല്‍കിയതെന്ന് ആരാധകര്‍ പറയുന്നത്. മുരളി ഗോപിയുടെ സ്‌ക്രിപ്റ്റിനും പൃഥ്വിരാജിന്റെ സംവിധാനത്തിനും ഒപ്പം ലാലേട്ടന്റെ പെര്‍ഫോമന്‍സ് കൂടി ആയപ്പോള്‍ പടം ഹിറ്റാവുകയായിരുന്നു. തിരിച്ചു വരവില്‍ മഞ്ജുവാര്യരിലെ പഴയ അഭിനേത്രി നഷ്ടമായെന്ന് പറഞ്ഞവര്‍ ലൂസിഫര്‍ കണ്ടു നോക്കണമെന്നും ആരാധകര്‍ പറയുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാന്‍ തിയേറ്ററിലോ പിന്നീട് നടന്ന ആഘോഷച്ചടങ്ങുകളിലോ മഞ്ജുവിനെ കാണാത്തത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. എന്നാല്‍ മഞ്ജു വാര്യര്‍ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലായതിനാലാണ് താരങ്ങള്‍ക്കൊപ്പം സിനിമകാണാനും വിജയാഘോഷത്തിനും എത്താതിരുന്നതെന്നാണ് സൂചന.