Latest News

വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന മാരീസന്‍ നാളെ തിയേറ്ററുകളിലേക്ക്

Malayalilife
 വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന മാരീസന്‍ നാളെ തിയേറ്ററുകളിലേക്ക്

വടിവേലു,ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'മാരീസന്‍' ജൂലൈ 25-ന്ലോകമാകെയുള്ള തിയേറ്ററുകളില്‍  പ്രദര്‍ശനത്തിനെത്തുന്നു.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമായ' മാരീസന്‍'ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ട്രാവലിങ് ത്രില്ലര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം  വി. കൃഷ്ണമൂര്‍ത്തി എഴുതുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറുംവി. കൃഷ്ണമൂര്‍ത്തി തന്നെയാണ്.

കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എല്‍. തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്. കലൈസെല്‍വന്‍ ശിവാജി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സംഗീതം-യുവന്‍ ശങ്കര്‍ രാജ,എഡിറ്റിങ്-ശ്രീജിത് സാരംഗ്,ആര്‍ട്ട്- ഡയറക്ഷന്‍ മഹേന്ദ്രന്‍.ആര്‍.ബി. ചൗധറിയുടെ പ്രശസ്തമായ സൂപ്പര്‍ ഗുഡ് ഫിലിംസ് ബാനറിന്റെ  98-ാമത് ഏറെ ഗൗരവമുള്ള സംരംഭമാണെന്ന നിലയില്‍ പ്രത്യേക ശ്രദ്ധ നേടുന്നു. E4 എക്‌സ്‌പെരിമെന്റ്‌സ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരായി സഹകരിക്കുന്നു.

'മാരീസന്‍' എന്ന ചിത്രത്തിന്റെആഗോള തിയേറ്റര്‍ റിലീസ് റൈറ്റ്‌സ് A P ഇന്റര്‍നാഷണല്‍ സ്വന്തമാക്കിയിട്ടുണ്ട് .ഇതിനകം പുറത്തിറങ്ങിയ ടീസര്‍ ഇതിനകം തന്നെ 40 ലക്ഷം കാഴ്ചക്കാരെ ആകര്‍ഷിച്ച് വലിയ സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ട്, 

മാമന്നന്‍ എന്ന ചിത്രത്തില്‍ നല്‍കിയ ശക്തമായ പ്രകടനത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിച്ചെത്തുന്നത് മാരീസന്‍ എന്ന ചിത്രത്തിലൂടെയാകുന്നു. തങ്ങളുടെ കരിയറില്‍ വ്യത്യസ്തമായ ഗ്രാമീണ ത്രില്ലര്‍ പശ്ചാത്തലത്തിലൂടെ ഇരുവരുടെയും കോമ്പിനേഷന്‍ വീണ്ടും കാണാന്‍ കഴിയുക എന്നതില്‍ തന്നെ സിനിമാക്കാഴ്ചകളില്‍ വലിയ പ്രതീക്ഷയുണ്ട്.
പി ആര്‍ ഓ-എ എസ് ദിനേശ്.

Read more topics: # മാരീസന്‍
MAAREESAN FAHADH FAASIL

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES