Latest News

'രാഷ്ട്രീയ പാര്‍ട്ടികളെ മാത്രം കുറ്റം പറയാന്‍ കഴിയില്ല, 'എന്റെ കൂട്ടത്തില്‍ പെട്ടയാള്‍' എന്ന ചിന്തയാണ് പ്രശ്നം'; ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന ശരിയാണോ?; പ്രതികരിച്ച് മീനാക്ഷി

Malayalilife
 'രാഷ്ട്രീയ പാര്‍ട്ടികളെ മാത്രം കുറ്റം പറയാന്‍ കഴിയില്ല, 'എന്റെ കൂട്ടത്തില്‍ പെട്ടയാള്‍' എന്ന ചിന്തയാണ് പ്രശ്നം'; ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന ശരിയാണോ?; പ്രതികരിച്ച് മീനാക്ഷി

ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി നടി മീനാക്ഷി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മീനാക്ഷി തന്റെ നിലപാട് അറിയിച്ചത്. ഒരു പ്രദേശത്തെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോള്‍ അവിടെ കൂടുതലുള്ള ജാതി, മത, വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പരിഗണിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് മീനാക്ഷിയുടെ പ്രതികരണം. ഈ നടപടി തെറ്റാണെന്ന് മീനാക്ഷി പറയുന്നുണ്ടെങ്കിലും, 'എന്റെ കൂട്ടത്തില്‍ പെട്ടയാള്‍' എന്ന നാട്ടുകാരുടെ ചിന്താഗതിയാണ് ഇത്തരം പ്രവണതകള്‍ക്ക് വഴിവെക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 

 മീനാക്ഷിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:  

ചോദ്യം ഒരു നാട്ടിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോള്‍ ആ ഭാഗത്ത് കൂടുതലുള്ള ജാതി മത വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ നിര്‍ത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്നത് ശരിയാണോ ....
 
ഉത്തരം ... രാഷ്ട്രീയം മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട് എന്നാലും എന്റെ അറിവില്‍ അഭിപ്രായത്തില്‍ ശരിയല്ല എന്നുത്തരം... പക്ഷെ ഈ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളാണോ പൂര്‍ണ്ണമായും കുറ്റക്കാര്‍ അല്ല... ആ നാട്ടിലുള്ള ആളുകളുടെ എന്റെ കൂട്ടത്തില്‍ പെട്ടയാള്‍ എന്ന ചിന്തയാണ് കാര്യങ്ങള്‍ ഇങ്ങനെയാക്കുന്നത് ... ജനാധിപത്യം നല്ലതാണോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും നല്ലതാണ് പക്ഷെ അത് പൂര്‍ണ്ണമായും ശരിയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നും പറയേണ്ടി വരുന്നു കാരണം ആ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഉള്ള (വിഭാഗത്തിന്) വര്‍ക്ക് അനുകൂലമാവും ജനാധിപത്യമെന്ന ഭൂരിപക്ഷ തീരുമാനം...

പുതു തലമുറയ്ക്ക് ആധുനിക വിദ്യാഭ്യാസം വഴി ... ആധുനിക പൗരബോധത്തിലെത്താനായാല്‍ അവിടെ  എന്റെ ആള്‍ക്കാര്‍ എന്ന വ്യക്തിഗത ചിന്തകള്‍ ഇല്ലാതായാല്‍ ... തന്നെ പോലെ തന്നെ അവകാശങ്ങളും പ്രാധാന്യമുള്ളയാളാണ്  അപ്പുറത്തെന്നും തിരിച്ചറിയുന്നിടത്ത് ജനാധിപത്യം എന്നത് അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ശരിയാവുക തന്നെ ചെയ്യും...

Meenakshi shar choosing election

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES