Latest News

രണ്ട് എ പ്ലസ്, ഒരു എ, രണ്ട് ബി പ്ലസ്, ഒരു ബി; ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പാസായ സന്തോഷത്തില്‍ മീനാക്ഷി

Malayalilife
 രണ്ട് എ പ്ലസ്, ഒരു എ, രണ്ട് ബി പ്ലസ്, ഒരു ബി; ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പാസായ സന്തോഷത്തില്‍ മീനാക്ഷി

ബാലതാരമായി എത്തി മലയാളിമനസ്സില്‍ ഇടംനേടിയ താരമാണ് മീനാക്ഷി അനൂപ്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരു പോലെ ഏറ്റുപാടിയ 'മിനുങ്ങും മിന്നാ മിനുങ്ങേ... മിന്നി മിന്നി മിന്നി തേടുന്നതാരേ.. ' എന്ന ഗാനവും അതിലെ സ്‌കൂള്‍ കുട്ടിയായി എത്തിയ മീനാക്ഷിയേയും പ്രേക്ഷകര്‍ ഇന്നും നെഞ്ചിലേറ്റുന്നു. അമര്‍ അക്ബര്‍ അന്തോണിയിലെ ഫാത്തിമക്കുട്ടിയേയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് മീനാക്ഷി. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷ മുഹൂര്‍ത്തങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഫ്ളവേഴ്സ് ടോപ് സിങ്ങറില്‍ അവതാരകയാണ് മീനുക്കുട്ടി ഇപ്പോള്‍. ഇപ്പോഴിതാ തന്റെ രണ്ടാം സെമസ്റ്ററിന്റെ റിസള്‍ട്ട് പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ.

ആദ്യവര്‍ഷ ബിരുദകോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി മീനാക്ഷി. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ മാര്‍ക്ക് ലിസ്റ്റാണ് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കുകീഴിലെ മണര്‍ക്കാട് സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിയാണ് മീനാക്ഷി. അനൂപ്- രമ്യ ദമ്പതിമാരുടെ മകളായ മീനാക്ഷിയുടെ ശരിയായ പേര് അനുനയ അനൂപ് എന്നാണ്. ഈ പേരാണ് മാര്‍ക്ക് ലിസ്റ്റിലുള്ളത്. ആറുപേപ്പറുകളാണ് രണ്ടാംസെമസ്റ്ററില്‍ ഉണ്ടായിരുന്നത്. എല്ലാ വിഷയങ്ങളിലും പാസായ മീനാക്ഷി രണ്ടുവിഷയങ്ങളില്‍ എ പ്ലസ് നേടി. ഒരു എ ഗ്രേഡും രണ്ട് ബി പ്ലസും ഒരു ബി ഗ്രേഡും താരം നേടിയിട്ടുണ്ട്.

പിതാവ് പഠിച്ച കോളേജില്‍ തന്നെ ബിരുദപഠനത്തിന് ചേര്‍ന്നതിന്റെ സന്തോഷം മീനാക്ഷി നേരത്തെ പങ്കുവെച്ചിരുന്നു. 1992- 94 കാലത്ത് മണര്‍കാട് സെന്റ് മേരീസ് കോളേജില്‍ അച്ഛന്‍ അനൂപ് പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. ളാക്കാട്ടൂര്‍ എംജിഎംഎന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു മീനാക്ഷി പ്ലസ് ടു പഠിച്ചത്. പ്ലസ് ടുവിന് 80 ശതമാനം മാര്‍ക്ക് നേടിയാണ് പാസായത്. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും സ്വന്തമാക്കിയായിരുന്നു പത്താംക്ലാസ് വിജയം.

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന ബാലതാരമാണ് ബേബി മീനാക്ഷി. അനുനയ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കോട്ടയം ജില്ലയില്‍ അനൂപിന്റെയും രമ്യയുടെയും മകളായി ജനിച്ചു. മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവന്നത്. സിനിമയില്‍ എത്തുന്നതിന് മുന്‍പു തന്നെ നിരവധി ടെലി ഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷം എന്ന ചിത്രത്തിന് നാഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി. മോഹന്‍ലാല്‍, മറുപടി, ക്വീന്‍, പുഴയമ്മ, ആന മയില്‍ ഒട്ടകം, വണ്‍ ബൈ ടു,ഒരു മുത്തശ്ശി ഗദ, പോളേട്ടന്റെ വീട് തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Meenakshi actress degree

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES