Latest News

കൗശിക്കുമായി ആറ് വര്‍ഷത്തെ പരിചയം;  അവനുമൊന്നിച്ചുള്ള ഫോട്ടോ ഒരുമിച്ച് ചെയ്ത ആല്‍ബത്തിന്റെ പ്രമോഷന്റെ ഭാഗം; സോഷ്യല്‍ മീഡിയ വഴി ലൗ പ്രൊപ്പോസലുകള്‍ വരാറുണ്ട്; മീനാക്ഷി മനസ് തുറക്കുമ്പോള്‍

Malayalilife
കൗശിക്കുമായി ആറ് വര്‍ഷത്തെ പരിചയം;  അവനുമൊന്നിച്ചുള്ള ഫോട്ടോ ഒരുമിച്ച് ചെയ്ത ആല്‍ബത്തിന്റെ പ്രമോഷന്റെ ഭാഗം; സോഷ്യല്‍ മീഡിയ വഴി ലൗ പ്രൊപ്പോസലുകള്‍ വരാറുണ്ട്; മീനാക്ഷി മനസ് തുറക്കുമ്പോള്‍

ടി, അവതാരക എന്ന നിലയില്‍ പ്രേക്ഷ മനസ്സില്‍ സ്ഥാനം കണ്ടെത്തിയ താരമാണ് മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മീനാക്ഷി ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അടുത്തിടെ മീനാക്ഷി പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. 
കൗശികിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്. ഇപ്പോളിതാ ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് താരം.

കൗഷികുമായി ഫോട്ടോ ചെയ്തതിന് കാരണം ഞങ്ങള്‍ ആ സമയത്തൊരു ആല്‍ബം ചെയ്തിരുന്നു. അതിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്ത ഫോട്ടോസാണ് അതൊക്കെ. ഞാനും അവനും തമ്മില്‍ 6 വര്‍ഷത്തെ പരിചയമാണ്. ടോപ് സിംഗറിന്റെ ആദ്യ സീസണ്‍ മുതലുള്ളവരുമായി അടുത്ത ബന്ധം ഉണ്ടെന്നും നടി പറയുന്നു.

'സോഷ്യല്‍ മീഡിയ വഴി ലൗ പ്രൊപ്പോസലുകള്‍ വരാറുണ്ടെന്നും ആര്‍ക്ക് വേണമെങ്കിലും ഇതൊക്കെ അയക്കാലോ. എളുപ്പ പരിപാടി ആണല്ലോ. ഇന്‍സ്റ്റഗ്രാം വഴി വരുന്നത് ആത്മാര്‍ത്ഥ പ്രണയം ആകണമെന്നില്ലല്ലോ. ചിലപ്പോള്‍ സുഹൃത്തുക്കളുമായി ഒന്നിച്ച് ഇരിക്കുമ്പോള്‍ അയക്കുന്നതായിരിക്കാം. ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി കാണാറുണ്ട്. പക്ഷെ നേരിട്ട് വന്ന് ആരും ഭയങ്കര ഇഷ്ടമാണ് എന്നൊന്നും പറഞ്ഞിട്ടില്ല. വില്‍ യു മാരി മി എന്ന മെസേജുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറും ഇല്ലെന്നും താരം പങ്ക് വച്ചു.

മാതാപിതാക്കളുടെ സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ സക്‌സസ് ആയി ഞാന്‍ കണ്ടിട്ടുള്ളത്. ഞാന്‍ എന്നും പരിപാടിക്ക് പോകാറുള്ളൊരാളാണ്. എന്നിരുന്നാലും ഏതെങ്കിലും ഒരു ഉദ്ഘാടന പരിപാടിയില്‍ വെച്ച് എന്റെ അമ്മയെ അടുത്തേക്ക് വിളിച്ചാല്‍ അമ്മ അപ്പോള്‍ കരയും. എന്റെ ആനിവേഴ്‌സറിക്ക് പോലും ഞാന്‍ സ്റ്റേജില്‍ കയറിയാല്‍ അമ്മ കരയും. അതെന്തിനാണെന്ന് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അറിയില്ലെന്നും മീനാക്ഷി പറയുന്നു.

അച്ഛനെ സംബന്ധിച്ച് ഞാന്‍ ഭയങ്കര സംഭവമാണ്. ഞാന്‍ ആണ് അച്ഛന്റെ മെയിന്‍ ആള്. എന്റെ യുട്യൂബ് ചാനല്‍ കാണുമ്പോള്‍ കുട്ടികള്‍ ചോദിക്കാറുണ്ട് ചേച്ചിയുടെ അച്ഛനും അമ്മയും ഇങ്ങനെയാണോ അതോ നിങ്ങള്‍ അഭിനയിക്കുന്നതാണോയെന്ന്. പക്ഷെ എന്റെ മാതാപിതാക്കള്‍ അങ്ങനെ തന്നെയാണ്. അച്ഛനും അമ്മയും എല്ലാകാര്യത്തിനും കൂടെ നില്‍ക്കുക, അവരോട് നമ്മുക്ക് എന്തും സംസാരിക്കാന്‍ സാധിക്കുക, ഇതൊക്കെ ഭയങ്കര ഭാഗ്യമുള്ള കാര്യമാണെന്ന് ഞാന്‍ മനസിലാക്കിയത് എന്റെ പത്ത് പതിനെട്ട് വയസിലാണ്. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ. എല്ലാ അച്ഛനും അമ്മയുമൊക്കെ ഇങ്ങനെ തന്നെയാണെന്നാണ് ഞാനൊക്കെ വിചാരിക്കുന്നത്.

ഞാന്‍ കോളേജിലൊക്കെ പോയി എന്തേലും പ്രശ്‌നം ഉണ്ടാക്കിയാല്‍ അതൊക്കെ അച്ഛനും അമ്മയും പരിഹരിക്കും. എന്റെ പുറകില്‍ എന്റെ മാതാപിതാക്കള്‍ ഉണ്ടെന്ന ധൈര്യം എനിക്കുണ്ട്. ഞാന്‍ ഇപ്പോള്‍ ഡിഗ്രി പഠിക്കുകയാണ്. ലിറ്ററേച്ചറാണ് പഠിക്കുന്നത്. 10-ാം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ അഭിനയം സീരിയസായി എടുത്തല്ലോ, ആ സമയത്തൊക്കെ തന്നെ ഒരു ടീച്ചര്‍ വീട്ടില്‍ വന്ന് പഠിപ്പിക്കുമായിരുന്നു. കോളേജ് ലൈഫ് മിസ് ചെയ്യരുതെന്ന് നിര്‍ബന്ധം ഉള്ളത് കൊണ്ട് കോളേജില്‍ പോകും', താരം പറഞ്ഞു.

ഞാൻ ആളുകളെ പെട്ടെന്ന് വിശ്വസിക്കുന്നൊരാളാണ് അതുകൊണ്ട് തന്നെ എല്ലാവരും പെട്ടെന്ന് പറ്റിക്കും. ആളുകളോട് സ്നേഹം വന്നാൽ ഭയങ്കര പ്രശ്നമാണ്. ഇഷ്ടം കൂടിയാൽ ഒത്തിരി മിണ്ടും സംസാരിക്കും. എല്ലാവരും പാവമാണെന്ന് പറഞ്ഞ് പോകുന്ന സ്വഭാവം നല്ലതല്ലെന്ന് മാതാപിതാക്കൾ പറയാറുണ്ട്. എല്ലാവരും നമ്മൾ ചിന്തിക്കുന്നത് പോലെ ചിന്തിക്കണമെന്നില്ല. എനിക്ക് ഭയങ്കര ചേച്ചി, ചേട്ടൻ ഫീലിങ് ആയിരിക്കും. പക്ഷെ തിരിച്ച് അങ്ങനെയല്ല. യുട്യൂബ് ചാനൽ തുടങ്ങിയത് ചിലരെ വിശ്വസിച്ചാണ്. പക്ഷെ അത് നല്ല നിലയിൽ ആയിരുന്നില്ല പോയത്. ഇപ്പോൾ പക്ഷെ ചാനൽ നന്നായി പോകുന്നുണ്ട്. കണ്ടന്റുകൾ പ്ലാൻ ചെയ്യുന്നതൊന്നും അല്ല ഇടുന്നത്', താരം പറഞ്ഞു.

ടോപ് സിങ്ങറിന്റെ ഫ്ലോർ വലിയൊരു വൈബാണ്. വീട്ടിലെ പോലെ തന്നെയാണ്. എന്നെ സംബന്ധിച്ച് ഫസ്റ്റ് ഹോം ആണ്. ഡെയ്ലി ഷോ ആണല്ലോ, ശരിക്കും വീട് പോലെ തന്നെയാണ്. അവിടെ എംജി അങ്കിൾ അടക്കമുള്ളവരുമായി വലിയ അടുപ്പമാണ്. എന്നെ പോലെ പ്രശ്നക്കാരി അവിടെ വേറെ ഇല്ല. ഞാൻ എംജി അങ്കിളിൽ നിന്ന് കൈനീട്ടമൊക്കെ ചോദിച്ച് വാങ്ങുമെന്നും താരം പറയുന്നു.

meenakshi anooP About kaushik

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES