അച്ഛന്റെ പൂവാലവേഷം തന്നെയാണ് മകള്‍ക്കും ഇഷ്ടം; മകള്‍ക്ക് അഭിനയത്തില്‍ അത്ര താല്‍പര്യമില്ല; വീട്ടിൽ ബോറാവുന്ന നിമിഷത്തെ കുറിച്ച് നടൻ അശോകൻ

Malayalilife
അച്ഛന്റെ പൂവാലവേഷം തന്നെയാണ് മകള്‍ക്കും ഇഷ്ടം; മകള്‍ക്ക് അഭിനയത്തില്‍ അത്ര താല്‍പര്യമില്ല; വീട്ടിൽ ബോറാവുന്ന നിമിഷത്തെ കുറിച്ച് നടൻ അശോകൻ

ലയാള സിനിമ മേഖലയിലെ ശ്രദ്ധേയനായ താരമാണ് നടൻ അശോകൻ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് അശോകന്‍.

'മകള്‍ക്ക് അഭിനയത്തില്‍ അത്ര താല്‍പര്യമില്ലെന്നാണ് അശോകന്‍ പറയുന്നത്. അതേ സമയം അച്ഛന്റെ വേഷങ്ങളില്‍ ഏറ്റവും ഇഷ്ടം പൂവാലന്‍ ടൈപ്പ് കഥാപാത്രങ്ങള്‍ ആണെന്നാണ് കാര്‍ത്ത്യാനിയുടെ അഭിപ്രായം. ഇപ്പോഴും അത് തന്നെയാണ് ഇഷ്ടം. വീട്ടില്‍ ലേശം ദേഷ്യക്കാരനായ അച്ഛനാണ് താനെന്നാണ് അശോകന്‍ പറയുന്നത്. ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായത് കൊണ്ട് ആ കാര്യത്തില്‍ അച്ഛന്‍ ബോര്‍ ആണെന്നാണ് മകള്‍ പറയാറുള്ളത്.

അതേ സമയം തന്റെ തമാശകള്‍ക്ക് ഒന്നും വീടിനുള്ളില്‍ വലിയ വില ഒന്നുമില്ലെന്നാണ് അശോകന്റെ പരാതി. എന്നാല്‍ കാര്യമായി തമാശ എന്ന് പറയാതെ മസില് പിടിക്കുന്ന രീതിയാണെന്നാണ് ഭാര്യ ശ്രീജ പറയുന്നത്. ഇതോടെ തമാശകള്‍ ശരിയായ സെന്‍സില്‍ എടുക്കുന്ന കാര്യത്തില്‍ ഭാര്യയും മകളും കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് പറഞ്ഞ് വിഷയം വിടുന്നതായി അശോകന്‍ വ്യക്തമാക്കി. പാട്ടുകാരന്‍ കൂടി ആയതിനാല്‍ കല്യാണം കഴിഞ്ഞാല്‍ കുറെ പാട്ടൊക്കെ കേള്‍ക്കാമെന്ന് കരുതിയ തനിക്ക് തെറ്റു പറ്റിയെന്ന് ശ്രീജ മനസ്സിലാക്കി. എന്നാല്‍ ഇപ്പോഴും തന്നെ ഭീഷണിപ്പെടുത്തി പാടിക്കാറുണ്ടെന്നാണ് അശോകന്‍ പറയുന്നത്.

അതൊക്കെ വെറുതെ പറയുന്നതാണെന്നാണ് ഭാര്യയുടെ നിലപാട്. പരിപാടികള്‍ നടക്കുന്നുണ്ടെങ്കില്‍ പ്രാക്ടീസ് ചെയ്യും. അതല്ലാതെ വീട്ടില്‍ പാടില്ല. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഭാര്യയുമായി കാര്യമായ ആലോചന ഒന്നുമില്ല. അല്ലെങ്കിലും സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ച് ഒന്നും ശ്രീജയ്ക്ക് കാര്യമായി അറിയേണ്ടതില്ല. അഭിനയിക്കുന്ന സിനിമയില്‍ പ്രണയരംഗം ഉണ്ടോ? ജോഡിയായി ആരാണ് അഭിനയിക്കുന്നത് എന്നൊക്കെ അറിഞ്ഞാല്‍ മതി. ഇക്കാര്യത്തില്‍ ചിലപ്പോള്‍ കള്ളം പറയും. പിന്നീട് സിനിമ വരുമ്പോള്‍ താന്‍ പിടിക്കപ്പെടുകയാണ് പതിവ് എന്നാണ് അശോകന്‍ പറയുന്നത്.

ചെറിയ പ്രായത്തില്‍ സിനിമയില്‍ വന്ന അശോകന്‍ വലിയ നായക നടനായി മാറാത്തതിനെ കുറിച്ചും അഭിമുഖത്തില്‍ ചോദിച്ചിരുന്നു. 'അഭിനയിക്കുക എന്നല്ലാതെ സ്വയം മാര്‍ക്കറ്റിംഗ് ഒന്നും തനിക്ക് വശമില്ല. നായക താരമായി തീരാന്‍ സാധിച്ചില്ല, എന്നാല്‍ അതൊക്കെ ഒരു തല വരെ ആണെന്നാണ് കരുതുന്നതെന്ന് അശോകന്‍ പറയുന്നു. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പല ചിത്രത്തിലും അച്ഛന്‍ വേഷം ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ നായകനായ ഹലോ എന്ന ചിത്രത്തില്‍ ഒരു സീനില്‍ മാത്രം അഭിനയിച്ചു. ആ സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീന്‍ ആയി അത് മാറുകയും ചെയ്തു. നമുക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരം കിട്ടിയാല്‍ അതിനുമപ്പുറം കൂടുതല്‍ ആലോചിച്ച് വിഷമിക്കാന്‍ ഇല്ലെന്നാണ്' അശോകന്‍ വ്യക്തമാക്കുന്നത്.

Actor Ashokan words about family and cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES