മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ സിദ്ദിഖ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. നടൻ, സഹനടൻ , വില്ലൻ , കൊമേഡിയൻ റോളുകൾ എല്ലാം തന്നെ തന്റെ കൈയ്യിൽ ഭദ്രമാണ് എന്ന് താരം ഇതിനോടകം താനാണ് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ ആദ്യകാല ജീവിതം മിമിക്രിയിലൂടെയും നാടകത്തിലൂടെയും തുടങ്ങിയ സിദ്ദിഖ് പിന്നീട് അറിയപ്പെടുന്ന ഒരു നടനാവുകയായിരുന്നു. എന്നാൽ ഇപ്പോൾ അന്ന് എന്നെ എല്ലാരും പാവങ്ങളുടെ മമ്മൂട്ടി എന്നായിരുന്നു വിളിച്ചിരുന്നത് തുറന്ന്പറയുകയാണ്.
ഇപ്പോഴുള്ള പിള്ളേർ എത്ര ഈസിയായിട്ടാണ് അഭിനയിക്കുന്നത്. മോഹൻലാലിനെ പോലെ അല്ല പ്രണവ് അഭിനയിക്കുന്നത്. മമ്മൂട്ടിയെ പോലെ അല്ല ദുൽഖർ അഭിനയിക്കുന്നത്. ഉയരെ എന്ന സിനിമയൊക്കെ ചെയ്യുമ്പോൾ പാർവതി എത്ര ഈസിയായിട്ടാണ് അഭിനയിച്ചിട്ട് പോകുന്നത്.എന്നെ പണ്ട് പാവങ്ങളുടെ മമ്മൂട്ടി എന്നായിരുന്നു എല്ലാരും വിളിക്കുന്നത്. അതിന് കാരണമുണ്ട്. ഞാൻ മമ്മുക്കയെ ഫോളോ ചെയ്തിട്ടാണ് അന്ന് അഭിനയിക്കാൻ ശ്രമിച്ചത്. പക്ഷേ ഇപ്പോഴത്തെ തലമുറ ആരെയും അനുകരിക്കാൻ ഒന്നും ശ്രമിക്കാറില്ല. അവർക്ക് അവരുടേതായ സ്‌റ്റൈൽ ഉണ്ട്.
ഇവിടുത്തെ എല്ലാ പുതുമുഖ താരങ്ങളെ എടുത്താലും അവരെല്ലാം അവരുടെ ശൈലി ക്രിയേറ്റ് ചെയ്തു അഭിനയിക്കുന്നവരാണ്. വരത്തനിൽ അഭിനയിച്ച ഫഹദ് തന്നെ ഞാൻ പ്രകാശൻ ചെയ്യുമ്പോൾ ഞാൻ തന്നെ ഞട്ടിപ്പോകും. ഇവർക്കിത് എങ്ങനെ സാധിക്കുന്നു എന്ന് കരുതുമെന്നും സിദ്ധീഖ് പറയുന്നു.