മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. മലയാള സിനിമയുടെ ആക്ഷൻ കിംഗ് കൂടിയാണ് താരം. എന്നാൽ ഇപ്പോൾ 32 വര്‍ഷത്തിനു ശേഷം വീണ്ടും മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ ബാബു ആന്റണി. ബാബു ആന്റണി ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് സംസാരിച്ചത്.
ഭരതേട്ടനാണ് തന്നെ സിനിമയില്‍ ഇന്‍ഡ്രൊഡ്യൂസ് ചെയ്തത്. പക്ഷെ ഇപ്പോഴും തന്റെ മനസില്‍ മണി രത്‌നം സാറും ഫാസില്‍ സാറും ഒക്കെ ഗുരുക്കന്മാരാണ്. അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. മണി സാറിന്റെ കൂടെ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ജലി എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തു. അത് കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം ഒരു പടം ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. വലിയ ഒരു എക്‌സ്പീരിയന്‍സാണ് ഈ സിനിമ. ഈ കഥയാണെങ്കിലും കഥാപാത്രമാണെങ്കിലും ഇതില്‍ അഭിനയിച്ച അഭിനേതാക്കളാണെങ്കിലും, അവരെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല.
സിനിമയക്കായി താന്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ ഈ പടം ഉറപ്പായും എന്‍ജോയ് ചെയ്യുമെന്ന് വിശ്വാസമുണ്ട് എന്നാണ് ചെന്നൈയില്‍ വച്ച് നടന്ന പ്രസ്മീറ്റില്‍ ബാബു ആന്റണി പറഞ്ഞത്. 1990ല്‍ എത്തിയ ചിത്രമാണ് അഞ്ജലി. പൊന്നിയിന്‍ സെല്‍വന്‍ . സെപ്റ്റംബര്‍ 30ന് ആണ് റിലീസ് ചെയ്യുന്നത്.