Latest News

വര്‍ഗ്ഗിയതയെ സംരക്ഷിക്കാന്‍ പുരോഗമന ബ്രോക്കര്‍മാരുടെ ആവിശ്യമില്ലല്ലോ; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
വര്‍ഗ്ഗിയതയെ സംരക്ഷിക്കാന്‍ പുരോഗമന ബ്രോക്കര്‍മാരുടെ ആവിശ്യമില്ലല്ലോ; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഓരോ വിഷയങ്ങളിലും തന്റേതായ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി തിരുത്തണം എന്ന നിര്‍ദ്ദേശം ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്.

ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പാഠ്യപദ്ധതി കരട്‌ രേഖയില്‍ മാറ്റം വരുത്തിയ പുരോഗമന നാട്യക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിലും നല്ലത്, മത വിശ്വാസമനുസരിച്ച്‌ ജനങ്ങളോട് സത്യസന്ധമായി വോട്ട് ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതാണെന്ന്  പറഞ്ഞു. വര്‍ഗീയതയെ സംരക്ഷിക്കാന്‍ പുരോഗമന ബ്രോക്കര്‍മാരുടെ ആവിശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

എല്ലാ പുരോഗമനവാദികളും ഇന്ന് വായില്‍ പഴം തിരികും..ഈ പുരോഗമന നാട്യക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിലും നല്ലത് അവനവന്റെ മത വിശ്വാസമനുസരിച്ച്‌ ജനങ്ങളോട് സത്യസന്ധമായി വോട്ട് ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതാണ്…വര്‍ഗ്ഗിയതയെ സംരക്ഷിക്കാന്‍ പുരോഗമന ബ്രോക്കര്‍മാരുടെ ആവിശ്യമില്ലല്ലോ…വര്‍ഗ്ഗീയത ജയിക്കട്ടെ..

Actor hareesh peradi note about classism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES