തെലുങ്ക് സിനിമയിലെ യുവ നടനും, പ്രശസ്ത താരങ്ങളായ നാഗാര്‍ജ്ജുനയുടെയും അമലയുടെയും മകനുമായ അഖില്‍ അക്കിനേനി വിവാഹിതനായി. തെലുങ്ക് ഹിന്ദി ആചാരപ്രകാരം വരന്റെ വസതിയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങില്‍, ഇരുവരുടെയും കുടുംബങ്ങളും, അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചടങ്ങുകള്‍ക്ക് ശേഷം നവദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അഖിലിന്റെ സഹോദരന്‍ നാഗ ചൈതന്യയും, ഭാര്യ ശോഭിത ധുലിപാലയും.
സൈനബ് റാവ്ജി ആണ് വധു. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുളള അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വച്ചാണ് വിവാഹം നടന്നത്. കഴിഞ്ഞ നവംബറിലാണ്, സൈനബുമായി പ്രണയത്തിലാണെന്ന് മുപ്പതുകാരനായ അഖില്‍ അക്കിനേനി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്.സൈനബുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഖില്‍ വ്യക്തമാക്കിയത്.