Latest News

ബാംഗ്ലൂരിലെ ബാങ്ക് ഉദ്യോഗസ്ഥ;  ജോലി ഉപേക്ഷിച്ച് മോഡലിങും അഭിനയവുമായി കേരളത്തില്‍ സജീവമായി; കണ്ണൂര്‍ സ്വദേശിനിയായ ബാംഗ്ലൂരില്‍ വളര്‍ന്ന ശ്രുതി രാമചന്ദ്രന്‍ എന്ന തന്‍വി റാമിനെ അറിയാം

Malayalilife
 ബാംഗ്ലൂരിലെ ബാങ്ക് ഉദ്യോഗസ്ഥ;  ജോലി ഉപേക്ഷിച്ച് മോഡലിങും അഭിനയവുമായി കേരളത്തില്‍ സജീവമായി; കണ്ണൂര്‍ സ്വദേശിനിയായ ബാംഗ്ലൂരില്‍ വളര്‍ന്ന ശ്രുതി രാമചന്ദ്രന്‍ എന്ന തന്‍വി റാമിനെ അറിയാം

തന്‍വി റാം എന്ന നാടന്‍ സുന്ദരി പെണ്ണ് മലയാളികള്‍ക്ക് പരിചിതരായിട്ട് ചുരുങ്ങിയ വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളൂ. അമ്പിളി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ തന്‍വി പിന്നീട് നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്. ബാംഗ്ലൂരിലെ ബാങ്കിംഗ് സെക്ടറിലുണ്ടായിരുന്ന ഉന്നത ജോലി ഉപേക്ഷിച്ച് മോഡലിംഗും സിനിമയുമൊക്കെയായി കേരളത്തിലേക്ക് എത്തിയ തന്‍വിയുടെ ജീവിതം മാറിമറിഞ്ഞത് അതിവേഗമാണ്. സിനിമയിലേക്ക് എത്താന്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട ശേഷമായിരുന്നു തന്‍വി അമ്പിളിയിലേക്ക് എത്തിയതും അതിനു ശേഷം നിരവധി മുന്‍നിര നായകന്മാരുടെ നായികയായി അഭിനയിച്ചതും.

എന്നാല്‍ അന്ന് തന്‍വി എന്നായിരുന്നില്ല നടിയുടെ യഥാര്‍ത്ഥ പേര്. കണ്ണൂര്‍ നാറാത്തുകാരി സ്വദേശി ആണെങ്കിലും തന്‍വി ജനിച്ചതും വളര്‍ന്നതും എല്ലാം ബാംഗ്ലൂരിലായിരുന്നു. ഒരു സംഗീത കുടുംബമാണ് ശ്രുതി രാമചന്ദ്രന്‍ എന്ന തന്‍വിയുടേത്. അച്ഛന്‍ രാമചന്ദ്രന്‍ ബാംഗ്ലൂരില്‍ വിനയ് മ്യൂസിക് റെക്കോര്‍ഡിംഗ് സെന്റര്‍ എന്ന സ്ഥാപനം നടത്തുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ മികച്ച മ്യൂസിക് റെക്കോര്‍ഡിംഗില്‍ സ്റ്റുഡിയോകളിലൊന്നാണ് ഇത്. അമ്മ ജയശ്രീ വീട്ടമ്മയാണ്. തന്‍വിയ്ക്ക് ഒരു സഹോദരനുമുണ്ട്. സംഗീതത്തെ സ്നേഹിക്കുന്ന കുടുംബമായതിനാല്‍ തന്നെയാണ് തന്‍വിയ്ക്ക് ശ്രുതിയെന്നും സഹോദരന് സംഗീത് എന്നും പേരിട്ടത്.

ബാംഗ്ലൂരിലാണ് തന്‍വി വളര്‍ന്നതും പഠിച്ചതുമെല്ലാം. ഇന്ദിരാനഗര്‍ ജ്യോതിനിവാസ് കോളേജില്‍ നിന്ന് പി.യു.സിക്ക് ശേഷം ന്യൂ ഹൊറൈസന്‍ കോളേജില്‍ നിന്നും ബി.ബി.എം പഠനം പൂര്‍ത്തിയാക്കിയ തന്‍വി ശേഷം ഡ്യൂച്ചെ ബാങ്ക്, എച്ച്.എസ്.ബി.സി ബാങ്ക് എന്നിവിടങ്ങളില്‍ ജോലിയും ചെയ്തിരുന്നു. പഠനകാലത്ത് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചെങ്കിലും കണ്ടമ്പററി ഡാന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച തന്‍വിയുടെ ആഗ്രഹം ചെറുപ്പം മുതല്‍ക്കേ സിനിമയിലെത്തുക എന്നതായിരുന്നു. 2012ല്‍ ബാംഗ്ലൂരില്‍ നടന്ന മത്സരത്തില്‍ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സിനിമയിലെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം തന്‍വിയ്ക്ക് വന്നത്. അങ്ങനെയാണ് ബാംഗ്ലൂരില്‍ ഒരു സിനിമയുടെ ഓഡിഷന്‍ വെറുതെ കാണാന്‍ പോയത്.

എന്നാല്‍ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഓഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ട തന്‍വി അമ്പിളിയെന്ന ചിത്രത്തില്‍ നായികയായി എത്തുകയായിരുന്നു. രണ്ടാഴ്ചത്തെ ആക്ടിംഗ് വര്‍ക്ക് ഷോപ്പിലൂടെയാണ് തന്‍വി ആത്മവിശ്വാസത്തോടെ സിനിമയിലേക്ക് എത്തിയത്. അപ്പോള് അമ്പിളി'യുടെ സംവിധായകനാണ് പേര് മാറ്റാന്‍ പറഞ്ഞത്. ശ്രുതി എന്നുള്ളത് സാധാരണയായി കേള്‍ക്കുന്ന ഒരു പേരായതിനാലായിരുന്നു മാറ്റാന്‍ പറഞ്ഞത്. ഒടുവില്‍ നിരവധി ആലോചനകള്‍ക്കു ശേഷമാണ് 'അമ്പിളി'യുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്ന സമയമായപ്പോഴാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വച്ച പേരുകളില്‍ നിന്ന് തന്‍വി സെലക്ട് ചെയ്തത്. ബാംഗ്ലൂരില്‍ ഈ പേര് സര്‍വ്വസാധാരണമാണെങ്കിലും ഇവിടെ ഈ പേര് അപൂര്‍വ്വമായിരുന്നു.
 

Read more topics: # തന്‍വി റാം
tanvi ram life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES