മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മണിയൻപിള്ള രാജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്. എന്നാൽ ഇപ്പോൾ നടി രോഹിണിയെ കരയിപ്പിച്ച ഒരു അനുഭവം മണിയന്‍പിളള രാജു കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ പങ്കുവെച്ചിരിക്കുകയാണ്.
അറിയാത്ത വീഥികള്‍ എന്ന കെഎസ് സേതുമാധവന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിത്രീകരണ സ്ഥലത്ത് ചുവപ്പ് നിറമുളള ഒരു ഫ്രൂട്ടുണ്ടായിരുന്നു. ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര ഏരിവുളള മുളകാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് കടിച്ചുകഴിഞ്ഞാല്‍ മൂന്നാല് ദിവസത്തേക്ക് വായില്‍ നിന്ന് ഏരിവ് പോവില്ല. അപ്പോ തോന്നിയ ഒരു മോശം ബുദ്ധി.
ഞാന്‍ രോഹിണിയുടെ അടുത്ത് പറഞ്ഞു; നീ വാ തുറന്നാല്‍ നല്ലൊരു ഫ്രൂട്ട് തരാം എന്ന്. കഴിച്ചുനോക്കണം ഭയങ്കര ടേസ്റ്റാണെന്നെന്നും പറഞ്ഞു, മണിയന്‍പിളള രാജു പറയുന്നു. അങ്ങനെ മുളകാണെന്ന് അറിയാതെ രോഹിണി അത് വായില്‍ ഇട്ടപ്പോ ഷൂട്ടിംഗ് വരെ നിന്നുപോയി. രോഹിണി കരച്ചിലോട് കരച്ചില് ആയിരുന്നു. എനിക്ക് അതിനേക്കാളും വലിയ വിഷമമായി പോയി.
പിന്നെ ആള്‍ക്കാര് ഗ്ലാസില്‍ വെളിച്ചെണ്ണ കൊടുക്കുന്നു. വായ്ക്കകത്ത് ഐസ് ഇടുന്നു. അപ്പോഴേക്കും വായുടെ സമീപം ആകെ ചുവന്ന് വല്ലാതായി പോയി. അതൊരു എനിക്ക് വല്ലാത്തൊരു വിഷമമായി പോയി. വേറാരെങ്കിലും ആയിരുന്നെങ്കില്‍ ആ സമയത്ത് ചീത്ത വിളിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാല്‍ രോഹിണിക്ക് ക്ഷമിക്കാനുളള ഒരു മനസുണ്ടായിരുന്നു. അന്ന് ക്ഷമയുടെ മൂര്‍ത്തി ഭാവമാണ് രോഹിണിയെന്ന് മനസിലായി, മണിയന്‍പിളള രാജു ഓര്‍ത്തെടുത്തു.