മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചലച്ചിത്രം. 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്. എന്നാൽ ഇപ്പോൾ താരം ക്യാൻസർ രോഗത്തെ തുടർന്ന് അമ്മ മരിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് മണിയൻപിള്ള രാജു. അമ്മയുടെ മരണം തന്നോടു പറയാൻ വന്ന വെയിറ്റർ ടിപ്പ് ചോദിച്ചതിനെക്കുറിച്ചും രാജു സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറയുകയാണ് ഇപ്പോൾ.
ഒരു ദിവസം രാത്രി 1. 30ന് വെയിറ്റർ തട്ടി വിളിച്ചു. നാട്ടിൽ നിന്ന് ഫോൺ വന്നത് പറയാൻ വേണ്ടിയായിരുന്നു വന്നത്. അമ്മ മരിച്ച പോയി എന്ന് പറഞ്ഞു. ആകെ തകർന്ന് പോയി, ഈ സമയം അയാൾ എന്നോട് ടിപ്സും ചോദിച്ചു. അപ്പോൾ ഞാൻ ഓർത്തു അമ്മ മരിച്ച് പോയി ഒരു ദുഃഖ വാർത്ത പറയുന്നതിനും ഹോട്ടലിൽ ടിപ്സ് കൊടുക്കണോ എന്ന്. സാധരണ ആഹാരം കൊണ്ടു വരുമ്പോഴോ റൂം ക്ലീൻ ചെയ്യുമ്പോഴോ ആണ് ടിപ്സ് കൊടുക്കുന്നത്. ഇങ്ങനെ അമ്മ മരിച്ച വിവരം പറയുന്നതിനും ടിപ്സ് ഉണ്ടോ എന്ന് ഞാൻ ആലോചിച്ചു.
അമ്മയുടെ മരണ വിവരം അറിഞ്ഞ് ഞാൻ ഓടി ചെന്നത് ഷാജി കൈലാസിന്റേയും സുരേഷ് ഗോപിയുടേയും ബിജു മേനോന്റേയും അടുത്ത് ആയിരുന്നു. അവർ നേരത്തെ ഈ വിവരം അറിഞ്ഞു. നിർമ്മാവ് സുരേഷ് കുമാർ അവരെ വിവരം വിളിച്ച് പറഞ്ഞിരുന്നു. അപ്പോൾ തന്നെ തൊട്ട് അടുത്ത ദിവസം രാവിലെ 6.30 നുള്ള ഫ്ളൈറ്റിൽ എനിക്കും സുരേഷ് ഗോപിക്കും എടുത്തിരുന്നു. അന്ന് തനിക്ക് റൂമിൽ ഒറ്റയ്ക്ക് കിടക്കാൻ കഴിഞ്ഞില്ല. തനിക്ക് കൂട്ടായി ബിജു മേനോൻ റൂമിൽ വന്ന് കിടന്നു.