കഴിഞ്ഞ നാലഞ്ചു വർഷമായി വീട്ടിലേക്കുള്ള പച്ചക്കറികൾ ഇവിടെത്തന്നെയാണ് ഉൽപാദിപ്പിക്കുന്നത്; മുണ്ടും മടക്കി കുത്തി തലയിൽ കെട്ടുമായി മോഹൻലാൽ; പച്ചക്കറി തോട്ടത്തിന്റെ വീഡിയോ പങ്കുവച്ച് താരരാജാവ്

Malayalilife
topbanner
കഴിഞ്ഞ നാലഞ്ചു വർഷമായി വീട്ടിലേക്കുള്ള പച്ചക്കറികൾ ഇവിടെത്തന്നെയാണ് ഉൽപാദിപ്പിക്കുന്നത്; മുണ്ടും മടക്കി കുത്തി തലയിൽ കെട്ടുമായി മോഹൻലാൽ; പച്ചക്കറി തോട്ടത്തിന്റെ വീഡിയോ പങ്കുവച്ച് താരരാജാവ്

ലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ്  മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട്   നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും  ലാലേട്ടനാകുന്നത്  തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 ലാൽ പ്രേക്ഷകർക്കായി എറണാകുളത്തുള്ള തന്റെ വീട്ടിലെ പച്ചക്കറി തോട്ടമാണ് സമൂഹമാധ്യമങ്ങളിലൂടെ  പങ്കുവെച്ചിരിക്കുന്നത്.  ഈ പച്ചക്കറികൾ തന്നെയാണ് താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്നും നടൻ വീഡിയോയിൽ പറയുന്നു. മോഹൻലാലിന്റെ അടുക്കളത്തോട്ടത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. താരത്തിന്റെ  വീഡിയോ ആരംഭിക്കുന്നത് മുണ്ടും മടക്കി കുത്തി തോര്‍ത്ത് കെട്ടി താരപദവികളില്ലാതെ തനി കർഷകനായി പച്ചക്കറിതോട്ടത്തിലേയ്ക്ക് നടന്നു വരുന്നത് മുതലാണ്.  പ്രിയ പ്രേക്ഷകർക്ക് തന്റെ തോട്ടത്തിലുള്ള പച്ചക്കറികൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ വെള്ളമൊഴിക്കാനും ചെടി നടാനും വിളവെടുക്കാനും നടൻ ഒപ്പമുണ്ട്. നടൻ വീഡിയോയിലൂടെ  പച്ചക്കറി തോട്ടത്തിലെ ഓരോ കൃഷികളെ കുറിച്ചും സംസാരിക്കുന്നുണ്ട്.

കഴിഞ്ഞ നാലഞ്ചു വർഷമായി വീട്ടിലേക്കുള്ള പച്ചക്കറികൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കുന്നത്. പാവയ്ക്ക,തക്കാളി , വെണ്ടയ്ക്ക, പയർ, പച്ചമുളക്, വഴുതനങ്ങ തുടങ്ങി അടുക്കളയിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്. സ്ഥലമില്ലാത്തവർക്കും വീടിന്റെ ടെറസിൽ ഗ്രോ ബാഗുകളിൽ കൃഷി ചെയ്യാം എന്നദ്ദേഹം മോഹൻലാൽ വീഡിയോയിലൂടെ  പറയുന്നു.

അതേസമയം  വീഡിയോയിളുടെ മോഹൻലാലിനോടൊപ്പം സഹായി ദാസിനേയും കാണാം.  തോട്ടത്തിൽ നിലവിലുള്ള പച്ചക്കറികളെ കുറിച്ചും അതോടൊപ്പം തന്നെ  തോട്ടത്തിൽ കൃഷി ചെയ്യാൻ പോകുന്ന പുതിയ പച്ചക്കറികളെ കുറിച്ചു ചോദിക്കുന്നുണ്ട്. മോഹൻലാലിന്റെ പച്ചക്കറി തോട്ടത്തിൽ ചൈനീസ് മുളകാണ്  പുതിയതായി കൃഷി ചെയ്യുന്നത്. തുടർന്ന്  വീഡിയോയിൽ തക്കാളി കൃഷി ചെയ്യുന്ന ലാലേട്ടനേയും കാണാം.  താരം 40-45 ദിവസങ്ങൾക്ക് ശേഷം തക്കാളി പറിക്കാം എന്ന് പറയുന്നതോടെ വീഡിയോ അവസാനിക്കുകയും ചെയ്യുന്നു.

Actor mohanlal vegetable farming video viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES