ഒരു കാലത്ത് മലയാളത്തിലെ യുവതാരമായിരുന്നു റഹ്മാന്‍. പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മമ്മുട്ടിക്കും മോഹന്‍ലാലിനുമൊപ്പം സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ റഹ്മാന്‍ മെല്ലെ തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറി. സുമുഖനായ ആ നായകന് ഏറെ ആരാധികമാരും ഉണ്ടായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്ന താരം പിന്നീട് വീണ്ടും ഒരു മടങ്ങി വരവ് നടത്തിയിരുന്നു. മലയത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ റഹ്‌മാന്‍ ഇപ്പോള്‍. ഐശ്വര്യ റായ്‌ക്കൊപ്പം ആയിരുന്നു തന്റെ ആദ്യത്തെ സീന്‍ എന്നാണ് റഹ്‌മാന്‍ പറയുന്നത്.
സിനിമ ആരംഭിക്കുന്നതിന് ആറു മാസം മുമ്പേ മേക്കപ്പ് ടെസ്റ്റ്, കോസ്റ്റ്യൂം റിഹേഴ്‌സല്‍, ഡയലോഗ് റിഹേഴ്‌സല്‍ എന്നിവ ഉണ്ടായിരുന്നു. അപൂര്‍വമായി മാത്രമേ ഒരു സിനിമയില്‍ ഇത്രയധികം താരങ്ങള്‍ വരാറുള്ളൂ. അഭിനയിച്ച എല്ലാവരും പ്രധാനപ്പെട്ട താരങ്ങളാണ്.
സെറ്റില്‍ അമ്പത്, അറുപത് കാരവാനുകളുണ്ടാവും. ഓരോരുത്തര്‍ക്കും കാരവാനുണ്ട്. ബാഹുബലിയില്‍ മൂന്നോ നാലോ പേരാണ് പ്രധാന അഭിനേതാക്കള്‍. ബാക്കിയെല്ലാവരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റുമാണ്. പൊന്നിയിന്‍ സെല്‍വനില്‍ ഒരു ചെറിയ വേഷത്തിലാണെങ്കിലും പ്രമുഖ ആര്‍ട്ടിസ്റ്റുകളാണ് എത്തിയിരിക്കുന്നത്.
പൊന്നിയിന്‍ സെല്‍വനില്‍ തന്റെ ആദ്യ സീന്‍ ഐശ്വര്യ റായ്‌ക്കൊപ്പമാണ്. അവര്‍ വളരെ പ്രൊഫഷണലാണ്. താന്‍ വിചാരിച്ചത് ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ്. പക്ഷെ അങ്ങനെയായിരുന്നില്ല. തന്നെ പറ്റി അവര്‍ നന്നായി ഗൂഗിള്‍ ചെയ്തത് പോലെയുണ്ടായിരുന്നു. സിനിമയിലെ തന്റെ വര്‍ഷങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു.
താന്‍ ഷോക്കായി. ഒരു സീനില്‍ റിഹേഴ്‌സല്‍ ചെയ്യണമെന്ന് പറഞ്ഞ് അവരും താനും ഒരുമിച്ച് റിഹേഴ്‌സല്‍ ചെയ്തു. അവരുടെ താല്‍പര്യ പ്രകാരമായിരുന്നു അത് ചെയ്തത് എന്നാണ് സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ റഹ്‌മാന്‍ പറയുന്നത്.