Latest News

പൊലീസുകാരന് ചേർന്നതാണ് തന്റെ രൂപം എന്നും തോന്നിയിട്ടില്ല; ഒരു എക്സ്ട്രീം ലെവൽ പൊലീസ്.; തുറന്ന് പറഞ്ഞ് നടൻ രാകേഷ്

Malayalilife
 പൊലീസുകാരന് ചേർന്നതാണ് തന്റെ രൂപം എന്നും തോന്നിയിട്ടില്ല; ഒരു എക്സ്ട്രീം ലെവൽ പൊലീസ്.; തുറന്ന് പറഞ്ഞ്  നടൻ  രാകേഷ്

ടൻ കുഞ്ചാക്കോ ബോബൻ നായക വേഷത്തിൽ എത്തി കൊണ്ട് ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ചിത്രത്തിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ പ്രേക്ഷകർ കാണുകയും ചെയ്തിരുന്നു. എന്നാൽ  സിനിമ കണ്ടവരാരും മറക്കാത്ത കഥാപാത്രമാണ് ചിത്രത്തിലെ പൊലീസുകാരൻ. എന്തിനും ഏതിനും നിയമം പറയുന്ന സിപിഒ രാകേഷ് ഹരിദാസ് എന്ന കഥാപാത്രത്തെ പ്രേക്ഷർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഭിനേതാവ് എന്നതിനപ്പുറം ചിത്രത്തിന്റെ സഹ സംവിധായകൻ കൂടിയാണ് രാകേഷ്. എന്നാൽ ഇപ്പോൾ മനോരമ ഓൺലെെന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും അഭിനയത്തിലേയ്ക്ക് വന്നതിനെക്കുറിച്ചും രകേഷ്  പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സിനിമയുടെ ഓഡിഷൻ പോസ്റ്റർ കണ്ടാണ് സംവിധായകനായ രതീഷേട്ടനെ താൻ വിളിക്കുന്നത്. നിനക്ക് വേണ്ടി ഞാൻ ഈ ചിത്രത്തിൽ ഒരു ക്യാരക്ടർ ഞാൻ എഴുതിയിട്ടുണ്ടെന്നും അതൊരു പൊലീസുകാരന്റെ വേഷമാണെന്നും അദ്ദേഹം ഇങ്ങോട്ടു പറയുകയായിരുന്നു. ഒരു പോലീസുകരാനാകുന്നതിനെപ്പറ്റി താനൊരിക്കലും ചിന്തിച്ചിരുന്നില്ല.

പൊലീസുകാരന് ചേർന്നതാണ് തന്റെ രൂപം എന്നും തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലേത് ഒരു പുതിയ പൊലീസുകാരനാണെന്നും അത് നീ തന്നെ ചെയ്യണം എന്നും. അതു കേട്ടപ്പോൾ സന്തോഷം തോന്നി. തന്റെ വേഷത്തെ താൻ മനസ്സിലാക്കിയത് ഒരു പാവം നല്ല പൊലീസുകാരൻ ആയാണ്. എന്നാൽ ‘ശുദ്ധൻ ദുഷ്ടന്‍റെ ഫലം ചെയ്യും’ എന്നു പറയുന്ന തരത്തിലുള്ള ഒരാളായിരുന്നു ചിത്രത്തിൽ താൻ.

ഒരു എക്സ്ട്രീം ലെവൽ പൊലീസ്. ജനങ്ങൾക്ക് പൊതുവേ പൊലീസുകാരിൽ നിന്നും മജിസ്ട്രേറ്റിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കാറുള്ളത്. അക്കൂട്ടരെ രണ്ടുപേരെയും കുറച്ചുകൂടി രസകരമാക്കി അവതരിപ്പിച്ചാൽ നന്നാവും എന്ന് തനിക്ക് തോന്നി. അതൊന്നും ഒട്ടും റിയലിസ്റ്റിക് അല്ല, പക്ഷേ, റിയലിസ്റ്റിക്കായി അഭിനയിച്ചാൽ മതി എന്ന് തന്നോട് ആദ്യമേ ഡയറക്ടർ പറഞ്ഞിരുന്നു അതനുസരിച്ചാണ് അഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Actor rakesh words about nna than case kod role

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES