Latest News

ഞാന്‍ ഹീറോ ആകുന്ന സിനിമ ഹൗസ്ഫുള്ളാകണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു; ഗോഡ് ഈസ് ഗ്രേറ്റ്: സൈജു കുറുപ്പ്

Malayalilife
topbanner
ഞാന്‍ ഹീറോ ആകുന്ന സിനിമ ഹൗസ്ഫുള്ളാകണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു; ഗോഡ് ഈസ് ഗ്രേറ്റ്: സൈജു കുറുപ്പ്

യൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. നടന്‍ സിനിമ ലോകത്തേക്ക് ചേക്കേറിയിരിക്കുന്നത് ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. നായകൻ, സഹനടൻ , വില്ലൻ, കോമഡി കഥാപാത്രങ്ങൾ എല്ലാം തന്നെ തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു.സെെജു കുറുപ്പിന്റെ കരിയറില്‍  ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള പടങ്ങള്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ വിജയമായതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ സൈജു കുറുപ്പ്. ചിത്രം തിയേറ്ററില്‍ 25 ദിവസം പൂര്‍ത്തിയാക്കി. ഈ വിജയത്തിലൂടെ തന്റെ വലിയ സ്വപ്നമാണ് സാധ്യമായതെന്ന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് സൈജു കുറുപ്പ് പറഞ്ഞു.

സൈജു കുറുപ്പിന്റെ വാക്കുകള്‍;

‘ഒരു സ്വപ്നം ഞാന്‍ കണ്ടിരുന്നു. ഞാന്‍ ഹീറോ ആയി അഭിനയിക്കുന്ന ഏതെങ്കിലും ഒരു പടം കേരളത്തില്‍ ഏതെങ്കിലും ഒരു തിയേറ്റര്‍ സ്‌ക്രീനില്‍ ഒരു ഷോ ഹൗസ് ഫുള്‍ ആവണം എന്ന്. അങ്ങനെ ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ റിലീസ് ആയ ദിവസം പെരിന്തല്‍മണ്ണ വിസ്മയ സിനിമാസില്‍ ആദ്യത്തെ ഹൗസ് ഫുള്‍ ഷോ കിട്ടി. പിന്നെ വരും ദിവസങ്ങളില്‍ കുറെ കുറെ ഹൗസ് ഫുള്‍ ഷോസ് കേരളമെമ്പാടും കിട്ടി. എല്ലാം സംഭവിച്ചത് നിങ്ങള്‍ ഓരോരുത്തരും കാരണം ആണ്. നന്ദി നന്ദി നന്ദി… ഗോഡ് ഈസ് ഗ്രേറ്റ്. ഈ പോസ്റ്റര്‍ ഞങ്ങള്‍ക്ക് ബോണസ് ആണ്. കൂടെ നിന്നെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി’.

ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ഒരുങ്ങിയിരിക്കുന്നത്. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷൈലജ പി അമ്പു തുടങ്ങിയവരും അണിനിരക്കുന്നു.
 

Actor saiju kurup words about upacharapoorvam gunda jayan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES