ഒരു അച്ഛൻ എന്ന നിയലായിൽ മക്കളുടെ ചില ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ചുകൊടുക്കാറുണ്ട്; എല്ലാത്തിനും ഒരു ലിമിറ്റേഷന്‍സ് ഉണ്ട്; സലിം കുമാർ

Malayalilife
topbanner
ഒരു അച്ഛൻ എന്ന നിയലായിൽ മക്കളുടെ  ചില ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ചുകൊടുക്കാറുണ്ട്;  എല്ലാത്തിനും ഒരു ലിമിറ്റേഷന്‍സ് ഉണ്ട്; സലിം കുമാർ

 ഹാസ്യ കഥാപാത്രങ്ങളിലൂടെ തന്നെ സിനിമയിൽ തുടക്കം കുറിച്ച് ഏതുതരം കഥാപാത്രം ചെയ്യുമെന്നും തെളിയിച്ച ഒരു നടനാണ്  സലിംകുമാർ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം പ്രേക്ഷകരുടെ പ്രിയങ്കരനായ താരം തന്നെയാണ്.  ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. ഇപ്പോഴിതാ അദ്ദേഹം ഇതിനുമുമ്പ് പറഞ്ഞ  തന്റെ ചില കുടുംബ വിശേഷങ്ങളാണ് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്റെ വീടിന്റെ തുടിപ്പും താളവും എല്ലാം ഭാര്യ സുനിത ആണെന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെതന്നെ മക്കൾക്ക് ലിമിറ്റേഷൻസ് ഉണ്ട് എന്നും പറയുന്നു. മക്കളുടെ ആഗ്രഹങ്ങൾക്കും പ്രണയത്തിനും വരെ താൻ വിലക്ക് കല്പിച്ചിട്ടുണ്ട് എന്നും പറയുന്നു. 

എന്റെ രണ്ടു മക്കളയേയും നന്നായി പഠിപ്പിക്കാൻ തീരുമാനിച്ചിരുന്നു. മൂത്തവന്‍ ചന്തു എംഎ ചെയ്യുന്നു. ഇളയവന്‍ ആരോമല്‍ ബികോമും. രണ്ടുപേർക്കും സിനിമ ഇഷ്ടമാണ്, മൂത്തവൻ സിനിമയിൽ ഒന്ന് തല കാണിച്ചിരുന്നു, പക്ഷെ അവരുടെ ആ ഇഷ്ടം അത്ര പ്രോത്സാഹിപ്പിക്കാറില്ല, ഒരു അച്ഛൻ എന്ന നിയലായിൽ അവരുടെ ചില ആഗ്രഹങ്ങളൊക്കെ ഞാൻ സാധിച്ചുകൊടുക്കാറുണ്ട്, മകന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയോട് ഞാനും ഭാര്യയും സംസാരിച്ചിട്ടുണ്ട്. എന്ന് കരുതി എല്ലാത്തിനും ഒരു ലിമിറ്റേഷന്‍സ് ഉണ്ട്. മകന്‍ അവന് ഒരു ബൈക്ക് വാങ്ങി കൊടുക്കണം എന്നുപറഞ്ഞ് ഒരുപാട് നിര്‍ബന്ധിച്ചിട്ടും ഞാനത് സമ്മതിച്ചില്ല. കാരണം ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറി പാഞ്ഞ് പോയി അപകടമുണ്ടാക്കുന്നത് പലതവണ ഞാൻ കണ്ടിട്ടുണ്ട്, ഒരു പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറയുന്നു. 

ഏവർക്കും എന്നും പ്രിയങ്കരനായ നടനാണ് സലിം കുമാർ. നമ്മൾക്ക് എന്നും ഓർത്ത് ചിരിക്കാൻ പാകത്തിലുള്ള ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ച അദ്ദേഹം ദേശിയ പുരസ്‌കാരം വരെ നേടിയ ഒരു മികച്ച അഭിനേതാവ് കൂടിയാണ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം വളരെ കഴിവുള്ള ഒരു സംവിധായകൻ കൂടിയാണെന്നു തെളിച്ചിരുന്നു, മൂന്ന് ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിരുന്നു, ‘കംപാർട്മെന്റ്’, ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈതൊഴാം കേൾക്കുമാറാകണം’ ഇതിൽ കറുത്ത ജൂതൻ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച കഥക്കുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു.
 

Actor salim kumar words about childrens

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES