Latest News

വാക്കു പറഞ്ഞാൽ അതുപോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്; കുറിപ്പ് പങ്കുവച്ച് നടൻ ടിനി ടോം

Malayalilife
വാക്കു പറഞ്ഞാൽ അതുപോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്; കുറിപ്പ് പങ്കുവച്ച് നടൻ  ടിനി ടോം

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനും മിമിക്രി കലാകാരനുമാണ്  ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. 

എന്നാൽ ഇപ്പോൾ ഒറ്റക്കൊമ്പൻ എന്ന പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന സുരേഷ് ​ഗോപിയുടെ വാക്ക് പാലിച്ചതിന്റെ സന്തോഷം അറിയിച്ച് ടിനി ടോം. സമൂഹമാധ്യമങ്ങളിലാകെ  ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ച ടിനി ടോം പങ്കുവച്ച വാക്കുകളാണ് വൈറലാകുന്നത്. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ് എന്നും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനായ ‘മാ’സംഘടനയിലെ ഒരംഗമെന്ന നിലയിൽ അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു എന്നും ടിനി ടോം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ടിനി ടോമിന്റെ കുറിപ്പ്

വാക്കും പ്രവൃത്തിയും തമ്മിൽ തൃശൂർ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലർക്കുമിടയിൽ, പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടൻ ഒരു അത്ഭുതമാണ്…’മാ’ സംഘടനയിലെ ഒരംഗമെന്ന നിലയിൽ അങ്ങയെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു.. ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടൻ…വലിയ നന്ദി.. ദി റിയൽ ഹീറോ, യഥാർത്ഥ നായകൻ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത, ‘ഒറ്റക്കൊമ്പൻ’ സിനിമയുടെ അഡ്വാൻസ് തുകയിൽ നിന്ന് സുരേഷേട്ടൻ വീണ്ടും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന് (മാ) രണ്ട് ലക്ഷം രൂപ കൈമാറി.

Actor tini tom words about suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES