സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഷ്യല്‍ മീഡിയ താരവുമായ സീമ വിനീത് .യുട്യൂബര്‍ എന്ന നിലയിലും വലിയൊരു ഫോളോവേഴ്‌സ് ആളാണ്.തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വലിയ വിശേഷങ്ങളും എന്നും ആരാധകരുമായി പങ്കുവെക്കുന്ന താരത്തിന്റെ പുതിയ വീഡിയോ ഏവരുടെയും കണ്ണ് നിറക്കുകയാണ്.
തന്റെ അനന്തരവന്‍ കനലുവുമായി ഔട്ടിങ്ങിനായി പോയ വ്‌ലോ?ഗാണ് സീമ വിനീത് പുതിയതായി പങ്കുവച്ചത്. കനലുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ഔട്ടിം?ഗ്. അവന് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ പോയ സീമ, ഇഷ്ടമുള്ളതെല്ലാം വാങ്ങികൊടുക്കുകയും തിരികെ വീട്ടിലാക്കുകയും ചെയ്തു. വീട്ടില്‍ കുട്ടിയെ ആക്കിയ ശേഷമാണ് സീമ വളരെ ഇമോഷണലായി കാണുന്നത്.
'അടിപൊളി ദിവസമായിരുന്നു ഇന്ന്. അവന് നാളെ അഞ്ച് വയസ് ആകാന്‍ പോവുകയാണ്. ഇതുവരെ പുറത്തേക്ക് പോകുമ്പോള്‍ ആരെങ്കിലുമൊക്കെ ഉണ്ടാകാറുണ്ട്. ഒറ്റക്കിത് ആദ്യമായിട്ടാണ് കൊണ്ടുപോയത്. അവന്‍ വാശി പിടിക്കുകയും പിണങ്ങുകയും ചെയ്യുമെന്നാണ് കരുതിയത്. പക്ഷേ ഭയങ്കര കൂളായിട്ട് അവന്‍ ഇരുന്നു. ഞങ്ങള്‍ വല്ലപ്പോഴും ആണ് നേരിട്ട് കാണുന്നത്. അവന്‍ കണ്‍ഫെര്‍ട്ടബിള്‍ ആയിരുന്നു. എനിക്ക് ഭയങ്കര സന്തോഷമായി. അത്രയും ഹാപ്പി ആയിട്ട് അവന്‍ ഇരുന്നത് കണ്ടപ്പോള്‍ സന്തോഷമായി. എന്തെന്നില്ലാത്ത സന്തോഷം. വാക്കുകള്‍ക്കതീതമാണത്', എന്ന് സീമ പറയുന്നു.
'അത്രയും ആ?ഗ്രഹിച്ച് ട്രാന്‍സ് വുമണ്‍ ആകുന്ന വ്യക്തികള്‍, ഞാന്‍ എന്നെ അങ്ങനയെ പറയുള്ളൂ. ഒരിക്കലും ഒരു പരിപൂര്‍ണയായ സ്ത്രീ അല്ലെന്ന് എനിക്കറിയാം. ജീവിതത്തില്‍ ഒരിക്കലും എനിക്ക് അമ്മയാകാന്‍ പറ്റത്തില്ലെന്നും എനിക്കറിയാം. നമ്മള്‍ എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും എനിക്ക് പറ്റത്തില്ല അമ്മയാവാന്‍. എനിക്കറിയാം അത്. അത് പറഞ്ഞ് ആള്‍ക്കാര് കളിയാക്കും. പരിഹസിക്കും. അല്ലാതെ തന്നെ ഒരുപാട് കേള്‍ക്കുന്നുണ്ട്. ഇന്നവനെ എല്ലാ സ്ഥലത്തും കൊണ്ടു പോയപ്പോള്‍, ഒരുപാട് സന്തോഷം ഉണ്ട്. ആ വിഷമം പറഞ്ഞാല്‍ മനസിലാവത്തില്ല. ഉള്ളിന്റെ ഉള്ളില്‍ എനിക്കെപ്പോഴും ആ വിഷമം ഉണ്ട്', എന്ന് കരച്ചിലടക്കാനാകാതെ സീമ പറഞ്ഞു. പിന്നാലെ നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി രം?ഗത്ത് എത്തിയത്.
'പ്രസവിച്ചത് കൊണ്ട് അമ്മ ആകില്ല ചേച്ചീ.. എത്രയോ പേരുണ്ട് പ്രസവിച്ച ശേഷം കുട്ടിയെ കൊന്നു കളയുന്നവര്‍. പ്രവര്‍ത്തി കൊണ്ട് ആണ് അമ്മ ആകുന്നത്. അത് ചേച്ചിക്ക് ആകുവാന്‍ പറ്റും. ഒരു കുട്ടിയെ എടുത്തു വളര്‍ത്തു. ചേച്ചി നല്ലൊരു ഭാര്യയും മരുമകളും ആണ്. അപ്പോള്‍ നല്ലൊരു അമ്മയും ആകാന്‍ കഴിയും, ചേച്ചിയുടെ ഉള്ളിലെ അമ്മയെന്ന ഭാവം ഉള്ളടത്തോളം കാലം ചേച്ചിയും ഒരു അമ്മയാണ്, കരയരുത്. സ്ത്രീകള്‍ എല്ലാവരും പ്രസവിക്കാന്‍ കഴിവുള്ളവര്‍ അല്ലല്ലോ? പ്രസവിച്ചവരെല്ലാം നല്ല അമ്മമാരുമല്ലല്ലോ', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.