Latest News

ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാള്‍; അമ്മയുടെ വിയോഗ വർത്ത പങ്കുവച്ച് യദു കൃഷ്ണൻ

Malayalilife
  ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാള്‍; അമ്മയുടെ വിയോഗ വർത്ത പങ്കുവച്ച് യദു കൃഷ്ണൻ

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് യദു കൃഷ്ണൻ. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമാനായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അമ്മയുടെ വിയോഗ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി എന്ന് പങ്കുവച്ച കുറിപ്പില്‍ താരം പറയുന്നു.

യദുകൃഷ്ണന്റെ വാക്കുകള്‍

എന്റെ അമ്മയുടെ വാത്സല്യവും സ്‌നേഹവും ഇനി ഓര്‍മകളില്‍ മാത്രം. അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി. അറിവായകാലം മുതല്‍ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാള്‍.

യാത്ര പോകുമ്‌ബോള്‍ ഒരുമണിക്കൂര്‍ ഇടവിട്ട് വരുന്ന ആ കാള്‍, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതല്‍. ഞാന്‍ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഊര്‍ജം എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമീപ്യം അതൊന്നും ഇനി ഇല്ല എന്നോര്‍ക്കുമ്‌ബോള്‍.


അമ്മ പറയാറുള്ളതുപോലെ, മരിച്ചാലും ഞാന്‍ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസ്സവും. അമ്മക്ക് ഒരായിരം ഉമ്മ, ആത്മവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണം.

 

 

 

 

Actor yadhu krishnan words about amma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES